| Wednesday, 8th April 2020, 3:32 pm

ചൈനയിലെ പാമ്പിറച്ചിയുടെ കാലം കഴിയുന്നു; കൊവിഡ്-19 നില്‍ ഭയന്ന് പാമ്പ് കച്ചവടം നിലച്ചു, ആശങ്കയില്‍ ഒരു ഗ്രാമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിംഗ്: കൊവിഡ്-19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ പാമ്പുകളുടെ കച്ചവടത്തില്‍ കാര്യമായ ഇടിവ്. ഭക്ഷണത്തിനും മരുന്നിനുമായി പാമ്പുകളെ വലിയ രീതിയില്‍ ഉല്‍പാദിപ്പിച്ച് വില്‍ക്കുന്ന സിസിക്വോ എന്ന ഗ്രാമത്തിലാണ് ഇപ്പോള്‍ പാമ്പു കൃഷി നിലച്ചിരിക്കുന്നത്. ഒരു വര്‍ഷം 30 ലക്ഷം പാമ്പുകളെ വളര്‍ത്തി കച്ചവടം ചെയ്തിരുന്ന ഗ്രാമത്തിലാണ് പാമ്പു കൃഷി നിലച്ചത്. ഈ ഗ്രാമത്തിലെ പാമ്പിറച്ചിക്ക് പേരുകേട്ട ഒരു റെസ്റ്റോറന്റിലെ ബോര്‍ഡിലെഴുതിയ പാമ്പുകള്‍ എന്ന വാക്കും മാറ്റിയിട്ടുണ്ട്.

ഈ ഗ്രാമത്തില്‍ പാമ്പുകളെ വളര്‍ത്താനുള്ള പെര്‍മിറ്റ് അധികൃതര്‍ റദ്ദാക്കിയിട്ടുണ്ട്. ഈ ഗ്രാമത്തിന്റെ വരുമാന സ്രോതസ്സുകളിലൊന്നാണ് പാമ്പിറച്ചി വില്‍പ്പന. റസ്‌റ്റോറന്റുകളിലേക്കും മെഡിക്കല്‍ ആവശ്യത്തിനും ഗ്രാമവാസികള്‍ വളര്‍ത്തുന്ന പാമ്പിനെയായിരുന്ന വാങ്ങാറ്. നാലു പതിറ്റാണ്ടായി ഈ ഗ്രാമം തുടര്‍ന്നു വരുന്ന വ്യവസായമാണ് കൊവിഡോടെ നിലച്ചു പോയിരിക്കുന്നത്. കൊവിഡ് പൂര്‍ണമായും തുടച്ചു നീക്കിയാലും വന്യജീവികളുടെ മാംസ വില്‍പ്പനയ്ക്ക് ചൈനയില്‍ നിയന്തണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ കൊവിഡ് പരന്നത് പാമ്പിറച്ചിയിലൂടെയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് വന്നിരുന്നു. ഈ വാര്‍ത്ത പ്രചരിച്ചതിനു പിന്നാലെയാണ് ഇവിടെ പാമ്പുവില്‍പ്പന നിലച്ചത്. ഒപ്പം ജനുവരി 23 മുതല്‍ ചൈനയില്‍ വന്യജീവികളുടെ മാംസ വില്‍പ്പനയ്ക്ക് താല്‍ക്കാലിക നിയന്ത്രണം കൊണ്ടു വന്നതും കച്ചവടത്തെ ബാധിച്ചു. ഇതിനു പുറമെ ചൈനയില്‍ 13 പ്രദേശങ്ങളില്‍ വന്യജീവി മാസംവില്‍പ്പനയെ നിയന്ത്രിക്കുന്ന നിയന്ത്രണവും നടപ്പാക്കിയിട്ടുണ്ട്.

പ്രധാനമായും വവ്വാലില്‍ നിന്നാണ് കൊറോണ വൈറസ് ഉല്‍ഭവിച്ചതെന്ന് ഒരു വിഭാഗം മെഡിക്കല്‍ വിദ്ഗധര്‍ പറയുന്നുണ്ട്. എന്നാല്‍ പാമ്പിറച്ചിയില്‍ നിന്നോ ഈനാംപേച്ചിയില്‍ നിന്നോ ആണ് ഈ വൈറസ് ഉത്ഭവിച്ചതെന്ന വാദവും ചൈനയില്‍ ഉയരുന്നുണ്ട്. ഇവയിലേതായാലും ഈ മൂന്ന് ജീവികളുടെയും മാംസം കൊവിഡ് ഉത്ഭവിച്ചു എന്ന് സംശയിക്കുന്ന വുഹാനിലെ മാംസവില്‍പ്പനകടകളില്‍ ഉണ്ടായിരുന്നു.

PHOTO: REUTERS

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more