ബെയ്ജിംഗ്: ചൈനയിലേക്കുള്ള കമ്പ്യൂട്ടര്‍ ചിപ്പുകളുടെ കയറ്റുമതിയില്‍ യു.എസ് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ദേശീയ സുരക്ഷക്ക് എതിരും വിതരണ ശൃംഖലയെ തകര്‍ക്കുന്നതുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ്. ചൈനയുടെ സാങ്കേതിക വിദ്യയില്‍ 2022 ല്‍ ഉണ്ടായ മുന്നേറ്റം തടസപ്പെടുത്തുവാന്‍ വേണ്ടിയാണ് യു.എസ് ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
യു.എസ് സാങ്കേതിക വിദ്യയുടെ സഹായത്താല്‍ മറ്റ് രാജ്യങ്ങളില്‍ ഉണ്ടാക്കിയ സെമികണ്ടട്കറ്റര്‍ ചിപ്പുകള്‍കൊണ്ട് ചൈനയിലേക്കുള്ള വില്‍പന യു.എസ് തടഞ്ഞിരുന്നു. അതുപോലെ സൂപ്പര്‍ കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങള്‍ക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും ഉള്ള ചിപ്പുകള്‍ കയറ്റുമതി ചെയ്യുന്നത് തടയുകയും ചെയ്തിരുന്നു.
യു.എസിന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടികള്‍ ശരിയല്ലെന്ന് മാവോ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം യു.എസിന്റെ നടപടികള്‍ ചൈനയെ സാമ്പത്തികമായി ഭീഷണിപ്പെടുത്തുവാന്‍ ആണെന്ന് ഗ്ലോബല്‍ ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ചൈന ഉയര്‍ത്തുന്ന ദേശീയ സുരക്ഷ വെല്ലുവിളികള്‍ വിലയിരുത്തുന്നതിനായി ഒരു പ്രത്യേക യോഗം ചേരുവാനും യു.എസ് തീരുമാനം എടുത്തിരുന്നു.
ലോകത്തിലെ മുന്‍നിര എ.ഐ ചിപ്പ് നിര്‍മാതകള്‍ ഏഷ്യയില്‍ വില്‍ക്കാന്‍ കഴിയുന്ന വേഗത കുറഞ്ഞ ചിപ്പിന്റെ പുതിയ പതിപ്പ് പുറത്തിറക്കിയിരുന്നു. യുഎസ് ഉപരോധത്തില്‍ നിന്ന് ചൈനീസ് ടെക് ഭീമന്‍ കമ്പിനി തിരിച്ചുവരുന്നതായും റിപ്പോര്‍ട്ടുണ്ട്. ലോകത്തിലെ സെമികണ്ടട്കറ്റര്‍ നിര്‍മ്മാണ വിതരണ ശൃംഖലയിലെ പ്രധാനികളായ ഡച്ച് സ്ഥാപനം എ.എസ്.എം.എല്‍ യു.എസിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് കഴിഞ്ഞ ആഴ്ച ചൈനയിലേക്കുള്ള ഹൈടെക് മൈക്രോചിപ്പ് മെഷിനറികളുടെ കയറ്റുമതി അവസാനിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
തായ്‌വാനിലേക്കുള്ള ആയുധ വില്‍പ്പനയില്‍ ചൈനീസ് കമ്പനികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ യു.എസ് ഏകപക്ഷീയമായി ആരോപിച്ച ഉപരോധത്തിനെതുടര്‍ന്ന് ചൈനയും അഞ്ച് അമേരിക്കന്‍ പ്രതിരോധ വ്യവസായിക കമ്പനികള്‍ക്ക് ഉപരോധം പ്രഖ്യാപിച്ചിരുന്നു.
Content Highlight: China says US microchip export controls are destroying global supply chains