| Wednesday, 20th November 2024, 12:33 pm

ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങൾക്ക് ചൈനയുടെ വിപണികളിലേക്ക് സിറോ നികുതി പ്രവേശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌ജിങ്‌: ലോകത്തെ എല്ലാ ദരിദ്ര രാജ്യങ്ങൾക്കും ചൈനയുടെ വിപണികളിലേക്ക് താരിഫ് രഹിത പ്രവേശനം ലഭിക്കുമെന്ന് ജി 20 ഉച്ചകോടിയിൽ പ്രഖ്യാപിച്ച് ഷി ജിങ് പിങ്. ചൈനീസ് ഉത്പന്നങ്ങൾക്ക് 60 ശതമാനം മുതൽ 100 ​​ശതമാനം വരെയും മറ്റ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 20 ശതമാനം വരെ താരിഫും യു.എസിൽ ഡൊണാൾഡ് ട്രംപ് നിർദേശിച്ച സാഹചര്യത്തിലാണ് ചൈനയുടെ ഈ നിലപാട്.

ചൈനയുമായി നയതന്ത്ര ബന്ധമുള്ള എല്ലാ അവികസിത രാജ്യങ്ങളിലും ഡിസംബർ മാസം ആദ്യം മുതൽ രാജ്യം ഇറക്കുമതി ചെയ്യുന്ന 100 ശതമാനം ഉത്പന്നങ്ങൾക്കും സീറോ താരിഫ് ആയിരിക്കുമെന്ന് സ്റ്റേറ്റ് കൗൺസിലിൻ്റെ ചൈനീസ് കസ്റ്റംസ് താരിഫ് കമ്മീഷൻ പ്രഖ്യാപിച്ചു.

33 ആഫ്രിക്കൻ രാജ്യങ്ങൾ, മിഡിൽ ഈസ്റ്റിലെ യെമൻ, ദക്ഷിണ പസഫിക്കിലെ കിരിബാട്ടിയും സോളമൻ ദ്വീപുകളും, ഏഷ്യയിലെ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, കംബോഡിയ, ലാവോസ്, മ്യാൻമർ, നേപ്പാൾ, കിഴക്കൻ തിമോർ എന്നീ രാജ്യങ്ങൾക്കാണ് സീറോ താരിഫ് പ്രവേശനം ലഭിക്കുക.

ചൈനയുടെ വിപണിയെ ആഫ്രിക്കയ്ക്കുള്ള അവസരമാക്കി മാറ്റാൻ ഈ നീക്കം സഹായിക്കുമെന്ന് ചൈന പ്രസിഡൻ്റ് ഷി ജിൻപിങ് പറഞ്ഞു.

ഇത്തരമൊരു നടപടി കൈക്കൊള്ളുന്ന ആദ്യത്തെ പ്രധാന വികസ്വര രാജ്യവും സമ്പദ്‌വ്യവസ്ഥയുമാണ് ചൈനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു, ഇത് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലൂടെ വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യത്തിൽ നിന്ന് ആളുകളെ രക്ഷിക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം 45 ദരിദ്ര രാജ്യങ്ങൾ കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന 100 ശതമാനം ഉത്പന്നങ്ങൾക്കും താരിഫ് രഹിത ഓഫർ ബാധകമാകും. പൊതുവെ ദരിദ്ര രാജ്യങ്ങൾക്ക് ആകെ കയറ്റുമതി ചെയ്യാൻ ഉള്ളത് നാച്ചുറൽ റിസോഴ്സുകളും കുറച്ചു മനുഷ്യാധ്വാനവും ആണ്.

അവയുടെ മുകളിൽ താരിഫ് ഏർപെടുത്തുമ്പോൾ ഈ സാധനങ്ങളുടെ വില ഇടിയുകയാണ്. പകരം ചൈന ചെയ്തത് പോലെയുള്ള സഹായങ്ങൾ ലോകത്തിലെ ഏറ്റവും വലിയ മധ്യവർഗമായ ചൈനയുടെ വലിയ വിപണിയിലേക്കുള്ള താരിഫ് രഹിത പ്രവേശനം ഈ പാവപ്പെട്ട രാജ്യങ്ങൾക്ക് വികസനത്തിനുള്ള അവസരം നൽകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചൈനീസ് ഉത്പന്നങ്ങൾക്ക് 60 ശതമാനം മുതൽ 100 ​​ശതമാനം വരെയും മറ്റ് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് 20 ശതമാനം വരെ താരിഫും യു.എസിൽ ഡൊണാൾഡ് ട്രംപ് നിർദേശിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ, താരിഫുകൾ ഉയർന്ന പലിശനിരക്കിലേക്ക് നയിക്കുകയും പണപ്പെരുപ്പം വീണ്ടും വർധിപ്പിക്കുകയും ചെയ്യും.

Content Highlight: China’s Xi tells G20 Summit AI should not be a ‘game of rich countries,’ Xinhua reports

We use cookies to give you the best possible experience. Learn more