ന്യൂദല്‍ഹി:ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബോയ്‌ക്കോട്ട് ചൈന പ്രചരണം നിലനില്‍ക്കെചൊവ്വാഴ്ച്ച പുറത്തിറങ്ങിയ ചൈനീസ് കമ്പനിയായ ഷവോമിയുടെ റെഡ് മി നോട്ട് 9 പ്രോ വിറ്റഴിഞ്ഞത് നിമിഷങ്ങള്‍ക്കുള്ളില്‍. ആമസോണിലും, എം.ഐ ഡോട്‌കോമിലുമായിരുന്നു നോട്ട് 9 പ്രോയുടെ ഫ്‌ളാഷ് സെയില്‍ ഉണ്ടായിരുന്നത്. പന്ത്രണ്ട് മണിക്ക് ആരംഭിച്ച സെയില്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് അവസാനിച്ചത്.
ഇന്ത്യയില്‍ 13,999 രൂപയാണ് റെഡ്മി നോട്ട് 9 പ്രോയുടെ വില. നേരത്തെ ഇന്ത്യ ചൈന സംഘര്‍ഷത്തെിന്റെ ഭാഗമായി ടിക് ടോക്ക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരുന്നു.
നിരോധിച്ച് ഒരു ദിവസം കഴിയവേ ടിക് ടോക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. നിരോധനത്തിന് മുമ്പ് ടിക് ടോക് ഡൗണ്‍ലോഡ് ചെയ്തവര്‍ക്ക് ഇപ്പോഴും ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്.
ടിക് ടോകിന് നിലവില്‍ ഇന്ത്യയില്‍ 119 മില്യണ്‍ സജീവ ഉപഭോക്താക്കളുണ്ട്. നിരോധിച്ചതില്‍ ഭൂരിഭാഗം ആപ്പുകളും ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാനാവുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിനെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ