|

സൗദിയില്‍ നിന്നും ചൈനയിലേക്കുള്ള എണ്ണ ഇറക്കുമതിയില്‍ കുത്തനെ വര്‍ധന; റഷ്യയെ പിന്തള്ളി സൗദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സൗദി അറേബ്യയില്‍ നിന്നും ചൈനയിലേക്ക് നടന്ന ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ കുത്തനെ വര്‍ധന. മെയ് മാസത്തില്‍ സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി 71 ശതമാനമായാണ് വര്‍ധിച്ചത്.

ചൈനയുടെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസിന്റെ കണക്കുകള്‍ പ്രകാരം 2.16 ബില്യണ്‍ ബാരലാണ് പ്രതിദിനം ഇറക്കുമതി ചെയ്തത്. ഈ വര്‍ഷം സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 94.9 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

ഏപ്രില്‍ മാസത്തില്‍ റഷ്യയായിരുന്നു ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്തത്. ഈ സ്ഥാനത്തേക്കാണ് ഇപ്പോള്‍ സൗദി വന്നിരിക്കുന്നത്.

ചൈനയിലെ മൊത്തം ക്രൂഡ് ഓയില്‍ ഇറക്കുമതി എക്കാലത്തെയും ഉയര്‍ന്ന 11.34 ദശലക്ഷം ബി.പി.ഡി ആയി ഉയര്‍ന്നെന്നാണ് ഔദ്യോഗിക കണക്ക്.

ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച ശേഷം ചൈനയില്‍ ഉല്‍പാദന മേഖല തിരിച്ചു വരാന്‍ തുടങ്ങിയതിനു പിന്നാലെ ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധനവുണ്ടായിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

Video Stories