| Wednesday, 20th May 2020, 9:32 pm

ചൈനയില്‍ സങ്കീര്‍ണമായി കൊവിഡ്: വടക്കു കിഴക്കന്‍ മേഖലയിലെ രോഗബാധ വുഹാന്‍ നഗരത്തിലേതില്‍ നിന്നും വ്യത്യസ്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിംഗ്:ചൈനയിലെ വടക്കുകിഴക്കന്‍ മേഖലകളില്‍ കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നതിലെ സങ്കീര്‍ണത വ്യക്തമാക്കി ഡോക്ടര്‍മാര്‍. കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാന്‍ നഗരത്തില്‍ നിന്നും വ്യത്യസ്തമായാണ് വടക്കുകിഴക്കന്‍ മേഖലയിലെ ജിലിന്‍, ഹെയ്‌ലൊങ്ജിയാങ് എന്നീ സ്ഥലങ്ങളിലെ കൊവിഡ് രോഗബാധയുടെ സ്വഭാവം.

ഇവിടെയുള്ള രോഗികളില്‍ കൊറോണ വൈറസ് ബാധ ശരീരത്തില്‍ കൂടുതല്‍ കാലം നില്‍ക്കുന്നതായും രോഗബാധ മാറാന്‍ സമയമെടുക്കുന്നെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഗബാധയേറ്റള്‍ക്ക് രോഗലക്ഷണം പ്രകടിപ്പിക്കാന്‍ വുഹാനിലെ രോഗികളേക്കാള്‍ സമയമെടുക്കുന്നുണ്ട്. ഇത് രോഗബാധ നേരത്തെ കണ്ടെത്താനും രോഗവ്യാപനം കുറയ്ക്കാന്‍ കഴിയാതാവുകയും ചെയ്യുന്നു.

ഇതിനു പുറമെ വടക്കു കിഴക്കന്‍ മേഖലയിലെ രോഗികള്‍ക്ക് അവരുടെ ശ്വാസകോശത്തിനാണ് കേടുപാട് സംഭവിക്കുന്നത്. എന്നാല്‍ വുഹാനിലെ രോഗികള്‍ക്ക് ഹൃദയം, കിഡ്‌നി തുടങ്ങി ഒന്നിലധികം അവയവങ്ങള്‍ക്ക് കേടുപാട് സംഭവിക്കുന്നുണ്ട്. മേഖലയില്‍ നിലവില്‍ ലോക്ഡൗണ്‍ പനരാരംഭിച്ചിരിക്കതുകയാണ്.

അതേ സമയം കൊറോണ വൈറസിന്റെ പരിവര്‍ത്തനം തന്നെയാണോ എന്ന കാര്യം ചൈനീസ് ഡോക്ടര്‍മാര്‍ ഉറപ്പിച്ചിട്ടില്ല. വുഹാനിലെയും വടക്കു കിഴക്കന്‍ മേഖലയിലെയും കൊവിഡിനോടുള്ള മെഡിക്കല്‍ രംഗത്തിന്റെ പ്രതികരണം വെത്യസ്തമായിരുന്നു. വടക്കുകിഴക്കന്‍ മേഖലയില്‍ കൂടുതല്‍ സമഗ്രമായി കൊവിഡ് രോഗികളെ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ വുഹാനില്‍ കൊവിഡ് രോഗികള്‍ ക്രമാതീതമായി കൂടിയ സാഹചര്യത്തില്‍ ഗുരുതരമായ കേസുകള്‍ മാത്രമേ ചികിത്സിക്കപ്പെട്ടുള്ളൂ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more