ബീജിങ്: ലോകത്തെ ഡിജിറ്റല്‍ ഭീമനാകാനുള്ള ശ്രമത്തിന്റെ ഭാഗമായി 5ജി നെറ്റ് വര്‍ക്കിനെ രംഗത്തിറക്കി ചൈന.രാജ്യത്തെ മൂന്നു പ്രധാന ടെലികോം സര്‍വീസുകളായ ചൈന മൊബൈല്‍, ചൈന യുനികോം, ചൈന ടെലികോം എന്നീ കമ്പനികള്‍ 5 ജി നെറ്റ്‌വര്‍ക്ക് പുറത്തിറക്കിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വാവേയുടെ നേതൃത്വത്തില്‍ ഇറങ്ങുന്ന 5ജി നെറ്റ് വര്‍ക്ക് ലോകത്തിന്റെ ഡിജിറ്റല്‍ ഗതി മാറ്റിമറിക്കാനുതകുന്നതാണെന്നാണ് വിദഗ്ദര്‍ പറയുന്നത്.
നേരത്തെ ദക്ഷിണകൊറിയ, യു.എസ്,യു.കെ എന്നീ രാജ്യങ്ങള്‍ 5 ജി നെറ്റ് വര്‍ക്കു തുടങ്ങിയിട്ടുണ്ടെങ്കിലും ടെക് ഭീമന്‍ വാവേയുടെ പിന്തുണയും ചൈനയുടെ ബൃഹദ് ഘടനയും മറ്റു രാജ്യങ്ങളുടെ മുന്നിലേക്ക് ക്ഷണ ദൂരം കൊണ്ടെത്താല്‍ ചൈനയെ സഹായിക്കും.
അടുത്തവര്‍ഷത്തോടെ 170 മില്യണ്‍ 5 ജി സബ് സ്‌ക്രൈബേര്‍സിനെ സൃഷ്ടിച്ചെടുക്കാനാണ് ചൈന ഉദ്ദേശിക്കുന്നത്. ഈ സ്വപ്‌നം നടന്നാല്‍ ലോകത്തെ ഏറ്റവും വലിയ 5ജി ഭീമനായി ചൈനമാറും. ഇതിന്റെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി ചൈനീസ് മന്ത്രാലയം നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഈ ചൈനീസ് ചുവടുവെപ്പിനെ ആശങ്കയോടെയാണ് യു.എസ് കാണുന്നത്.
അതിനാല്‍ തന്നെ തന്നെ ഡിജിറ്റല്‍ ആധിപത്യം മുന്നില്‍ കാണുന്ന യു.എസും ചൈനയും തമ്മിലുള്ള ഡിജിറ്റല്‍ മത്സരങ്ങളും സജീവമാകാനാണ് സാധ്യത.
ആഭ്യന്തര രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന പേരില്‍ യു.എസ് വിലക്കേര്‍പ്പെടുത്തിയ വാവേയുടെ 5 ജി മുന്നേറ്റത്തെ യു.എസ് ഇപ്പോഴും സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബീജിങ്ങും ഷാങ്ങ്ഹായും ഉള്‍പ്പെടെയുള്ള ചൈനയിലെ 50 പ്രധാന നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ 5 ജി നെറ്റ് വര്‍ക്ക്് ലഭിക്കുക.ഈ വര്‍ഷാവസാനത്തോടെ 130000 5ജി സ്‌റ്റേഷനുകള്‍ നിലവില്‍ വരുമെന്നാണ് ചൈനീസ് മന്ത്രാലയം പറയുന്നത്.
അടുത്ത വര്‍ഷമായിരുന്നു 5 ജി നെറ്റ് വര്‍ക്ക് രാജ്യത്തുടനീളം കൊണ്ടു വരാന്‍ ചൈനീസ് ഗവണ്‍മെന്റ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് നേരത്തെയാക്കാന്‍ ചൈനീസ് വിവര-സാങ്കേതിക മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.