| Sunday, 14th June 2020, 8:18 am

ചൈനയില്‍ കൊവിഡിന്റെ രണ്ടാം വരവെന്ന് റിപ്പോര്‍ട്ട്; രണ്ട് മാസത്തിന് ശേഷം ആദ്യമായി ഒറ്റദിവസം 57 രോഗികള്‍, ബീജിംഗില്‍ വീണ്ടും ലോക്ക് ഡൗണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിംഗ്: ചൈനയില്‍ കൊവിഡ് 19 ന്റെ രണ്ടാം വരവെന്ന് സംശയം. കൊവിഡിനെ ലോക്ക് ഡൗണിലൂടെ കൃത്യമായി നിയന്ത്രിച്ചതിന് ശേഷം ആദ്യമായി ശനിയാഴ്ച ചൈനയില്‍ 57 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു.

ഏപ്രിലിന് ശേഷം ഇതാദ്യമായാണ് ചൈനയില്‍ ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. ദക്ഷിണ ബീജിംഗിലെ ഷിന്‍ഫാദി മാംസ-പച്ചക്കറി മാര്‍ക്കറ്റില്‍ നിന്നാണ് വൈറസിന്റെ രണ്ടാം വരവുണ്ടായിരിക്കുന്നതെന്നാണ് സൂചന.

ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 36 പേരും ബീജിംഗില്‍ നിന്നുള്ളവരാണ്.

രോഗം വ്യാപിച്ചതെന്ന് കരുതുന്ന മാര്‍ക്കറ്റും പരിസരപ്രദേശങ്ങളും അടച്ചിടാന്‍ ദേശീയ ആരോഗ്യ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more