| Tuesday, 1st June 2021, 6:37 pm

ലോകത്താദ്യമായി പക്ഷിപ്പനിയുടെ എച്ച്10എന്‍3 വകഭേദം മനുഷ്യരിലും സ്ഥിരീകരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: പക്ഷിപ്പനിയുടെ എച്ച്10എന്‍3 വകഭേദം മനുഷ്യരിലും സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായാണ് ഇത് മനുഷ്യരില്‍ സ്ഥിരീകരിക്കുന്നത്. കിഴക്കന്‍ ചൈനയിലെ ജിയാങ്ങില്‍ 41 വയസുകാരനാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

ഷെന്‍ജിയാങ് സ്വദേശിയായ ഇയാളെ ഏപ്രില്‍ 28നാണ് പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മെയ് 28നാണ് എച്ച്10 എന്‍3 വൈറസ് ബാധയാണെന്ന് സ്ഥിരീകരിക്കുന്നത്.

ചൈനയുടെ നാഷനല്‍ ഹെല്‍ത്ത് കമ്മീഷനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നു.

എങ്ങനെയാണ് ഇദ്ദേഹത്തിന് വൈറസ് ബാധിച്ചതെന്ന് ചൈനീസ് ആരോഗ്യസമിതി വ്യക്തമാക്കിയിട്ടില്ല. അത്ര ഗുരുതരമല്ലാത്ത വൈറസുസാണിതെന്നാണ് റിപ്പോര്‍ട്ട്. രോഗവ്യാപന സാധ്യതയും വളരെ കുറവാണ്. ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കമുള്ളവരെ നിരീക്ഷിച്ചെങ്കിലും രോഗബാധ കണ്ടെത്താനായിട്ടില്ല. പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങള്‍ ചൈനയില്‍ കാണപ്പെടുന്നുണ്ട്. ഇവയില്‍ ചിലത് അപൂര്‍വമായി മനുഷ്യരെ ബാധിക്കാറുമുണ്ട്.

പക്ഷിപ്പനിയുടെ എച്ച്7 എന്‍9 വകഭേദം കാരണം 2016-17 കാലത്ത് മുന്നൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

ഇതിനു മുമ്പ് ലോകത്ത് എച്ച്10 എന്‍3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചിട്ടില്ലെന്നും എന്‍.എച്ച്.സി വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Latest Stories

We use cookies to give you the best possible experience. Learn more