| Thursday, 28th February 2019, 5:52 pm

മാര്‍ക്‌സിലും ലെനിനിലും വിശ്വസിക്കുക, പ്രേതത്തിലും ആത്മാവിലുമല്ല; പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അന്ധവിശ്വാസത്തിനെതിരെ ബോധവത്കരണവുമായി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്ങ്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളോട് മാര്‍കിസിനേയും ലെനിനിനേയും പിന്‍പറ്റേണ്ടതിന്റെ ആവശ്യകതയെ ഓര്‍മിപ്പിച്ച് ചൈനീസ് സര്‍ക്കാര്‍. പ്രേതത്തിലും ആത്മാവിലും വിശ്വസിക്കുന്നതിന് പകരം മാര്‍ക്‌സിനേയും ലെനിനേയും പാര്‍ട്ടി പ്രവര്‍ത്തകര്‍ പിന്‍പറ്റണമെന്ന് സര്‍ക്കാര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു.

തത്വത്തില്‍ ചൈനയില്‍ മതസ്വാതന്ത്ര്യം ഉണ്ടെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ നിരീശ്വരവാദികളായി തുടരണമെന്നും അന്ധവിശ്വാസങ്ങളില്‍ ഏര്‍പ്പെടരുതെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിഷ്‌കര്‍ഷിക്കുന്നുണ്ട്.

Also Read സമാധാന സൂചകമായി വിങ് കമാന്‍ഡര്‍ അഭിനന്ദനെ നാളെ വിട്ടയക്കുമെന്ന് ഇമ്രാന്‍ഖാന്‍

“മാര്‍ക്‌സിനേയും ലെനിനിനേയും വിശ്വസിക്കുക, ആത്മാക്കളേയും പ്രേതങ്ങളേയുമല്ല. കാശിനേക്കാള്‍ സത്യത്തെ വിശ്വസിക്കുക. മാര്‍ക്‌സിസത്തെ വളച്ചൊടിക്കുന്നതോ, തെറ്റിദ്ധരിപ്പിക്കുന്നതോ, നിഷേധിക്കുന്നതോ ആയ എല്ലാത്തിനേയും എതിര്‍ക്കുക”- പാര്‍ട്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ചൈനയില്‍, ഭാവി പ്രവചനം പോലുള്ള അന്ധവിശ്വാസങ്ങള്‍ അധികാരത്തിലിരിക്കുന്നവര്‍ പോലും അഭ്യസിക്കുന്ന സാഹചര്യത്തിലാണ് യുക്തിചിന്തയുടെ പ്രധാന്യം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

ജര്‍മ്മന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമായ മാര്‍കിസിന്റെ രാഷ്ട്രീയ തത്വങ്ങളെ അടിസ്ഥാനമാക്കി ജീവിക്കുക എന്ന ചൈനയുടെ തീരുമാനം തികച്ചും ശരിയായിരുന്നുവെന്ന് മാര്‍ക്‌സിന്റെ 200-ാം ജന്മദിനാഘോഷത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്ങ് പിന്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more