ചൈന ഇന്ത്യയില്‍ 160 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു
India
ചൈന ഇന്ത്യയില്‍ 160 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st July 2013, 12:45 am

[]ഹൈദരാബാദ്: ##ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ 160 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുകയാണ് ചൈന. ആന്ധ്രാപ്രദേശിലാണ് ചൈന നിക്ഷേപമിറക്കുന്നത്.

ആന്ധ്ര പ്രദേശിലെ ചെറുകിട വ്യവസായം, വിദ്യാഭ്യാസം, ഭക്ഷ്യ മേഖല എന്നീ മേഖലകളിലാണ് ചൈന നിക്ഷേപമിറക്കുന്നത് എന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡ്ഡിയുമായി ചൈനീസ് അധികൃതര്‍ ചര്‍ച്ച നടത്തി.[]

അതേസമയം, എത്ര കാലത്തേക്കുള്ള നിക്ഷേപമാണ് ചൈന പദ്ധതിയിടുന്നതെന്ന് വ്യക്തമല്ല. ചൈനീസ് സാമ്പത്തിക ഉപദേഷ്ടാവ് സൂസന്‍ മായുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഏതൊക്കെ മേഖലകളിലാണ് നിക്ഷേപമിറക്കുന്നതെന്ന് ആരാഞ്ഞിട്ടുണ്ട്.

ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുകയും നിക്ഷേപ സാധ്യതകള്‍ മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യമിടുന്നതെന്ന് സൂസന്‍ മാ അറിയിച്ചു.

ചൈനയിലെ 10,000 വിദ്യാര്‍ത്ഥികളെ ഹൈദരാബാദില്‍ വിദ്യാഭ്യാസത്തിനായി അയക്കുമെന്നും സൂസന്‍ മാ അറിയിച്ചു.