| Tuesday, 8th October 2019, 11:17 am

എം.ബി.ബി.എസ് പഠനത്തിന് വരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് എം.ബി.ബി.എസ് പഠിക്കാന്‍ പോകുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കോളേജുകളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ചൈന.

200 മെഡിക്കല്‍ കോളേജുകളില്‍ നിന്ന് 45 കോളേജുകളില്‍ മാത്രമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശനം ചൈന നിജപ്പെടുത്തിട്ടുണ്ട്.

ചൈനയില്‍ മെഡിസിന്‍ പഠിക്കാന്‍ ധാരാളം പേരാണ് ഇന്ത്യയില്‍ നിന്നും മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും എത്തുന്നത്. അമേരിക്കയിലേയും ഓസ്‌ട്രേലിയയിലേയും യു.കെയിലെയും മെഡിസിന്‍ സ്ഥാപനങ്ങളെ വെച്ചു നോക്കുമ്പോള്‍ ചൈനയില്‍ വിദ്യാര്‍ഥികള്‍ക്ക് ചെലവില്‍ വലിയ ആശ്വാസമാണുള്ളത്.

നിലവില്‍ ചൈനയില്‍ വ്യത്യസ്ത കോഴ്‌സുകള്‍ പഠിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 23,000മാണ്. ആകെ മൊത്തം അഞ്ചു ലക്ഷത്തിലധികം വിദേശികളില്‍ ചൈനയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയില്‍ നിന്നും പഠിക്കാന്‍ വന്നിട്ടുള്ള 23,000 പേരില്‍നിന്നും 21,000 പേരും എം.ബി.ബി.എസ് പഠിക്കാന്‍ വന്നവരാണ്. ഇത് എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് ആണ്.

ചൈനയിലേക്ക് പഠിക്കാനായി വരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിക്കുന്നതു കൊണ്ട് ചൈനയിലെ വിദ്യാഭ്യാസ മന്ത്രാലയം 45 കോളേജുകള്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് എം.ബി.ബി.എസ് കോഴ്‌സ് ഇംഗ്ലീഷില്‍ പഠിക്കാനായി അനുവദിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി പറഞ്ഞു.

‘ ലിസ്റ്റിലുള്ള 45 കോളേജുകളിലല്ലാതെ ഒരു വിദേശ വിദ്യാര്‍ഥിക്കും ഇംഗ്ലീഷില്‍ എം.ബി.ബി.എസ് പഠിക്കാന്‍ സാധിക്കില്ല’- ഇന്ത്യന്‍ എംബസി പറഞ്ഞു.

ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ നിന്നും കോളേജുകളുടെ കാര്യത്തിലുണ്ടാവുന്ന ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായി എം.ബി.ബി.എസ് പഠിപ്പിക്കാത്ത 200ലധികം വരുന്ന യൂണിവേഴ്‌സിറ്റികളുടെ പേരുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നും എംബസി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സാധാരണ 200 ഓളം വരുന്ന കോളേജുകളില്‍ ചൈനീസ് ഭാഷയിലോ ഇംഗ്ലീഷ് ഭാഷയിലോ പഠിപ്പിക്കുന്ന ഏതെങ്കിലും കോളേജുകളിലാവും അഡ്മിഷന്‍ ലഭിക്കുക. 45 കോളേജുകള്‍ കൃത്യമായി പട്ടികപ്പെടുത്തിയ സാഹചര്യത്തില്‍ ഇംഗ്ലീഷില്‍ തന്നെ വിദ്യാര്‍ഥികള്‍ക്ക് മെഡിസിന്‍ പഠിക്കാനാവും.

We use cookies to give you the best possible experience. Learn more