ന്യൂദല്‍ഹി: ഗാല്‍വാനിലെ സംഘര്‍ഷം ചൈന മുന്‍കൂട്ടി തയ്യാറാക്കിയുള്ള പദ്ധതി പ്രകാരം നടന്നതാണെന്ന് റിപ്പോര്‍ട്ട്.
യുഎസ്-ചൈന ഇക്കണോമിക് ആന്റ് സെക്യൂരിറ്റി റിവ്യൂ കമ്മീഷന്‍ ഡിസംബര്‍ ഒന്നിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ചൈനീസ് സര്‍ക്കാര്‍ സംഭവം ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് ചില തെളിവുകള്‍ സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റുമുട്ടലിന് ആഴ്ചകള്‍ക്ക് മുമ്പ്, പ്രതിരോധ മന്ത്രി വെയ് ഫെങ് ഹെ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ആരോപണം.
സ്ഥിരതയ്ക്കു വേണ്ടി പോരാട്ടം നടത്താമെന്ന തരത്തിലായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഏറ്റുമുട്ടലിന് ഒരാഴ്ച മുമ്പ് ഗാല്‍വാന്‍ താഴ്വരയില്‍ വലിയൊരു ചൈനീസ് നിര്‍മ്മിതി ഉണ്ടായിട്ടുണ്ടെന്നും ആയിരത്തിലധികം ചൈനീസ് സൈനികര്‍ നിലകൊണ്ടിരുന്നെന്നും സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ ചിത്രീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് ചൈനീസ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ഇന്ത്യക്ക് കനത്ത പ്രഹരമേല്‍പ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും യു.എസ്-ചൈന പ്രശ്‌നത്തില്‍ ഇടപെട്ടാല്‍ ചൈനയുമായുള്ള വ്യാപാര – സാമ്പത്തിക ഇടപാടുകള്‍ തെറ്റുമെന്ന് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
ജൂണ്‍ മാസത്തിലാണ് ഗാല്‍വാന്‍ അതിര്‍ത്തിയില്‍ ഇന്ത്യാ- ചൈനാ സംഘര്‍ഷമുണ്ടായത്. 20 ഇന്ത്യന്‍ സൈനികരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: China ‘planned’ Galwan Valley clash, US commission says in report to Congress