ഏറ്റുമുട്ടലിന് ആഴ്ചകള്‍ക്ക് മുമ്പ്, പ്രതിരോധ മന്ത്രി വെയ് ഫെങ് ഹെ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് ആരോപണം.
സ്ഥിരതയ്ക്കു വേണ്ടി പോരാട്ടം നടത്താമെന്ന തരത്തിലായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ഏറ്റുമുട്ടലിന് ഒരാഴ്ച മുമ്പ് ഗാല്‍വാന്‍ താഴ്വരയില്‍ വലിയൊരു ചൈനീസ് നിര്‍മ്മിതി ഉണ്ടായിട്ടുണ്ടെന്നും ആയിരത്തിലധികം ചൈനീസ് സൈനികര്‍ നിലകൊണ്ടിരുന്നെന്നും സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ ചിത്രീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് ചൈനീസ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസിന്റെ എഡിറ്റോറിയല്‍ ഇന്ത്യക്ക് കനത്ത പ്രഹരമേല്‍പ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും യു.എസ്-ചൈന പ്രശ്‌നത്തില്‍ ഇടപെട്ടാല്‍ ചൈനയുമായുള്ള വ്യാപാര – സാമ്പത്തിക ഇടപാടുകള്‍ തെറ്റുമെന്ന് പറഞ്ഞിരുന്നതായും റിപ്പോര്‍ട്ട് ആരോപിക്കുന്നു.