ബീജിങ്: പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ചൈനയില്‍ പുതിയ ബയോസെക്യൂരിറ്റി നിയമം പാസാക്കി. പകര്‍ച്ചവ്യാധി വ്യാപനം നേരത്തെ കണ്ടെത്തല്‍, രോഗവുമായി ബന്ധപ്പെട്ട പഠനം നടത്തല്‍, മുന്നറിയിപ്പ് നല്‍കല്‍, രോഗവ്യാപനം തടയല്‍, എന്നിവയ്ക്കുള്ള സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനാണ് പുതിയ നിയമം. 2021 ഏപ്രില്‍ 15 മുതലാണ് ബയോസെക്യൂരിറ്റി നിയമം പ്രാബല്യത്തില്‍ വരിക.
കഴിഞ്ഞ മെയ് മാസത്തിലാണ് ബയോസെക്യൂരിറ്റി നിയമം പ്രാബല്യത്തില്‍ വരുത്തുമെന്ന് ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ആഗോളതലത്തില്‍ കൊവിഡ് രൂക്ഷമായി പടര്‍ന്ന സാഹചര്യത്തിലായിരുന്നു പ്രഖ്യാപനം.
കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ഇപ്പോള്‍ രോഗവ്യാപനം നിയന്ത്രണവിധേയമാണ്. രാജ്യത്തെ മിക്ക നഗരങ്ങളും കൊവിഡ് വ്യാപനത്തെ മറികടന്നിട്ടുണ്ട്. കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും വന്‍ ടെസ്റ്റിംഗ് നടത്തുക എന്നാണ് ചൈനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നയം. ചൈനയില്‍ പുതുതായി നൂറോളം കൊവിഡ് ടെസ്റ്റിംഗ് സെന്ററുകള്‍ തുറന്നിട്ടുണ്ട്.
ചൈനീസ് നഗരമായ ഖിന്‍ഡോവിലെ മുഴുവന്‍ ജനങ്ങളെയും കൊവിഡ് പരിശോധന നടത്താന്‍ ചൈനീസ് ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.നഗരത്തിലെ ആകെ ജനസംഖ്യയായ 90 ലക്ഷം പേരിലും ടെസ്റ്റ് നടത്തും. സമാനമായി മെയ് മാസത്തില്‍ വുഹാന്‍ നഗരത്തിലെ ഒരു കോടി ജനങ്ങളിലാണ് കൊവിഡ് പരിശോധന നടന്നത്. പത്തു ദിവസം കൊണ്ടാണ് ഇത്രയധികം ടെസ്റ്റുകള്‍ നടത്തിയത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: China passes biosecurity law to prevent infectious diseases