| Tuesday, 21st November 2017, 2:41 am

ഇന്ത്യ-ചൈന ബന്ധം വളരെ നിര്‍ണായകമാണ്; രാംനാഥ് കോവിന്ദിന്റെ അരുണാചല്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ അരുണാചല്‍ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ചൈന. ഇന്ത്യ-ചൈന ബന്ധം വളരെ നിര്‍ണായകമാണെന്നും ഇന്ത്യന്‍ നേതാവിന്റെ പ്രവര്‍ത്തനങ്ങള്‍ ചൈനയെ ശക്തമായി എതിര്‍ക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയ വക്താവ് ലു കങ് പറഞ്ഞു.

കോവിന്ദിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സന്ദര്‍ശനം സംബന്ധിച്ച ചൈനീസ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ലു കങിന്റെ വിമര്‍ശനം. അരുണാചല്‍ പ്രദേശിനെ ഇന്ത്യയുടെ ഭാഗമായി ചൈന ഇതുവരെ അംഗീകരിച്ചിട്ടില്ല.

അരുണാചല്‍ പ്രദേശ് തെക്കന്‍ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ഇന്ത്യന്‍ നേതാക്കന്മാര്‍ സംസ്ഥാനത്തെ സന്ദര്‍ശിക്കുന്നെങ്കില്‍ തങ്ങളെ നിരന്തരം വിമര്‍ശിക്കുന്നു എന്നും ചൈനീസ് വക്താവ് പറയുന്നു.


Also Read: തോമസ് ചാണ്ടിക്ക് വിനയായത് കളക്ടറുടെ റിപ്പോര്‍ട്ടല്ല അദ്ദേഹത്തിന്റെ നാക്കാണെന്ന് എം.എം മണി


ചൈനന്‍ ടിബറ്റ് – മൊണ്യൂള്‍, ലോയൂള്‍, ലോവര്‍ഷയുള്‍ എന്നീ മൂന്ന് മേഖലകളാണ് അരുണാചല്‍ പ്രദേശ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഇത് ഇപ്പോള്‍ ഇന്ത്യ നിയമവിരുദ്ധമായി അധിനിവേശം നടത്തിയതാണെന്നും 1914 ല്‍ ബ്രിട്ടീഷ് കൊളോണിയലിസ്റ്റുകള്‍ മുകളില്‍ പറഞ്ഞ മൂന്ന് മേഖലകളെ ഇന്ത്യക്ക് കീഴില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുകൊണ്ട് മക് മഹോന്‍ ലൈന്‍ ഉണ്ടാക്കിയെന്നും എന്നാല്‍ ചൈനീസ് ഗവണ്‍മെന്റ് ഇത് അംഗീകരിച്ചിട്ടില്ലെന്നും ലു കങ് പറഞ്ഞു.

പ്രദേശവാസികളും അന്താരാഷ്ട്ര സമൂഹവും ആഗ്രഹിക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്താനാണെന്ന് കഴിഞ്ഞ ആഴ്ച ചൈന അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു

ഞായറാഴ്ച ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2012 ല്‍ ആരംഭിച്ച ഇന്ത്യ-ചൈന ബോര്‍ഡര്‍ അഫയേഴ്സിന്റെ പത്താമത് യോഗം ബീജിങ്ങില്‍ ചേര്‍ന്നിരുന്നു.

We use cookies to give you the best possible experience. Learn more