കൊളംബോ: ശ്രീലങ്കന്‍ പതാകയുടെ മാതൃകയില്‍ ചൈനയില്‍ നിന്ന് ചവിട്ടി നിര്‍മ്മിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. ചൈനീസ് നിര്‍മ്മിതമായ ചവിട്ടി ഓണ്‍ലൈനായി വില്‍പ്പനയ്ക്കും എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചര്‍ച്ചയാകുന്നത്.
ശ്രീലങ്കന്‍ വിദേശകാര്യമന്ത്രാലയം വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ചൈനയോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആമസോണ്‍ വെബ്‌സൈറ്റിലുള്‍പ്പെടെ ചവിട്ടിയുടെ പരസ്യം വന്നിരുന്നു. ബിജീങ്ങിലെ ശ്രീലങ്കന്‍ എംബസിയോട് ചവിട്ടി നിര്‍മ്മിച്ച കമ്പനിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയം ആരാഞ്ഞിട്ടുണ്ട്.
ആമസോണില്‍ ചവിട്ടിയുടെ പരസ്യം വന്നത് എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്ന് വാഷിംഗ്ടണിലെ ശ്രീലങ്കന്‍ ഏജന്‍സിക്കും വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി.
ചൈനയും ശ്രീലങ്കയും തമ്മില്‍ മികച്ച നയതന്ത്ര ബന്ധമാണ് നിലനില്‍ക്കുന്നത്. ശ്രീലങ്കയില്‍ നിരവധി നിര്‍മ്മാണ പ്രവൃത്തികളും ചൈന നടത്തിവരുന്നുണ്ട്. ശ്രീലങ്കയിലെ ഹമ്പത്തോഡ തുറമുഖം ചൈനയ്ക്ക് 2017ല്‍ 99 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയത് വലിയ വാര്‍ത്താ പ്രധാന്യം നേടുകയും ചെയ്തിരുന്നു.
കൊളംബോയ്ക്ക് ശേഷം ശ്രീലങ്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമായ ഹമ്പത്തോഡ ചൈന നല്‍കിയതില്‍ ഇന്ത്യയില്‍ വലിയ ചര്‍ച്ചകളും നടന്നിരുന്നു. ചൈനയില്‍ നിന്നും 600 കോടി ഡോളര്‍ വായ്പ എടുത്തായിരുന്നു ശ്രീലങ്ക ഹമ്പത്തോഡ തുറമുഖം നിര്‍മ്മിച്ചത്.