| Sunday, 2nd June 2024, 4:30 pm

തായ്‌വാൻ പിടിച്ചെടുക്കാൻ ചൈന; പ്രത്യാഘാതങ്ങൾ ഓർമ്മപ്പിച്ച് യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്ജിങ്: തായ്‌വാൻ പ്രഡിഡന്റ് വില്യം ലായിയുടെ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെ ദ്വീപിന് ചുറ്റും സൈനികാഭ്യാസം നടത്തി ചൈനീസ് ഭരണകൂടം. തായ്‌വാനിൽ നിന്ന് ചൈന പിന്മാറണമെന്ന് ആഗ്രഹിക്കുന്ന വില്യം ലായി രാജ്യത്തിന്റെ പരമാധികാരത്തെക്കുറിച്ച് പ്രകോപനപരമായി പ്രസംഗം നടത്തിയിരുന്നു.

തുടർന്ന് ദ്വീപിന് ചുറ്റും ചൈന സൈനിക ഉപരോധം ഏർപ്പെടുത്തുകയായിരുന്നു. 2022ൽ നാൻസി പെലോസിയുടെ വിവാദ ദ്വീപ് സന്ദർശനത്തെ തുടർന്ന് ചൈന നടത്തിയ സൈനികാഭ്യാസത്തെക്കാൾ വലിയ അഭ്യാസമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്.

തായ്‌വാനെ ചൈനയോട് ചേർക്കുന്നതിലുള്ള താത്പര്യങ്ങളെക്കുറിച്ച് ചൈന ഇതിനു മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. വേണ്ടി വന്നാൽ സൈനിക ആക്രമണം വരെ നടത്താനുള്ള സാധ്യതയും ചൈന തള്ളിക്കളഞ്ഞിട്ടില്ല. എന്നാൽ അടുത്ത കാലത്തായി ഈ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു .
തായ്വാനുമായുള്ള ചൈനയുടെ പിരിമുറുക്കം ശക്തിപ്പെടുത്താനായി യു.എസ് നടത്തിയ ശ്രമങ്ങൾ വിജയകരമായെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.

എന്നാൽ ഒരു ആക്രമണത്തിന് ചൈന ഇനി ഒരുങ്ങുമോ എന്നത് ലോക രാഷ്ട്രങ്ങൾക്ക് ഇപ്പോഴും പിടികിട്ടാത്ത ചോദ്യമാണ്. തായ്‌വാനിൽ ഒരു ആക്രമണം നടത്തുന്നത് യു.എസുമായി നേരിട്ട് ആക്രമണത്തിന് ഇറങ്ങുന്നതിന് തുല്യമാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നത്.

ബലപ്രയോഗത്തിലൂടെ തായ്‌വാൻ വീണ്ടും പിടിച്ചെടുക്കാൻ ശ്രമിക്കുന്നത് ഒരു വലിയ പാശ്ചാത്യ പ്രതികരണത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ട്. തായ്വാന് നേരെ ചൈന ഒരു ആക്രമണം നടത്തിയാൽ എല്ലാ സഖ്യകക്ഷികളുമായി ചൈനക്കെതിരെ ഐക്യം സ്ഥിരീകരിക്കാൻ യു. എസ് ശ്രമിക്കും.

തായ്‌വാന് നേരെ ഒരു ആക്രമണം നടത്തിയാൽ ചൈനയിലേക്കുള്ള മൈക്രോ ചിപ്പുകളുടെ കയറ്റുമതി ഉപരോധിക്കുക , വിപണിയിൽ നിന്ന് നിർണായക ചൈനീസ് ഉത്പന്നങ്ങൾ ഒഴിവാക്കുക, ചൈനയുടെ കൈവശമുള്ള കറൻസി ആസ്തികൾ പിടിച്ചെടുക്കാനുള്ള സാധ്യത തുടങ്ങിയ ഉപരോധങ്ങൾ ലോകരാജ്യങ്ങൾ ചൈനക്ക് നേരെ നടത്തുന്നതിന് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ ആർ.ടി ന്യൂസ് റിപ്പോർട്ട് ചെയ്തു.

തായ്വാനുമായുള്ള ഒരു യുദ്ധം ചൈനയെ സംബന്ധിച്ച് രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയിൽ വലിയ പ്രത്യാഘാതമേൽപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. എന്നാൽ ഈ സാഹചര്യം മറ്റാരേക്കാളും കൂടുതൽ ചൈന തിരിച്ചറിഞ്ഞിട്ടുണ്ടെന്നും രാജ്യത്തിന്റെ സമ്പത് വ്യവസ്ഥയെ ഉപരോധങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ചൈന കൂടുതൽ തന്ത്രപരമായി തയാറെടുക്കുകയാണെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പറയുന്നത്.

Content Highlight: China is ready to fight for Taiwan

We use cookies to give you the best possible experience. Learn more