ബീജിങ്: ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തില്‍ അമേരിക്കയില്‍ ജനകീയ പ്രക്ഷോഭം നടക്കവെ പ്രതികരണവുമായി ചൈനീസ് വിദേശ കാര്യ മന്ത്രാലയം.
വംശീയ വിവേചനത്തിനെതിരെയും ന്യൂന പക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാനുമായി അമേരിക്ക ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നാണ് ചൈനീസ് വിദേശ കാര്യമന്ത്രാലയ പ്രതിനിധി സോ ലിജാന്‍ പറയുന്നത്.
‘ചൈന എപ്പോഴും വംശീയ വിദ്വേഷത്തെ എതിര്‍ക്കുന്നു,’ സോ ലിജാന്‍ പറഞ്ഞു.
നേരത്തെ വംശീയ ന്യൂനപക്ഷങ്ങളോടുള്ള വിവേചനം അമേരിക്കന്‍ സമൂഹത്തിന്റെ വിട്ടു മാറാത്ത രോഗമാണെന്നാണ് ഇദ്ദേഹം പ്രതികരിച്ചിരുന്നത്. ചൈനയ്ക്ക് പുറമെ ഇറാന്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളും അമേരിക്കയെ വിമര്‍ശിച്ചിരുന്നു.
വംശീയതയ്ക്കെതിരായ ലോകത്തിനുള്ള സമയമായെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് സരീഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഒപ്പം ഇറാനിലെ 2018 ലെ പ്രക്ഷോഭത്തെ പറ്റിയുള്ള യു.എസ് പ്രസ്താവനയുടെ കോപ്പിയില്‍ ഇറാന്‍ എന്ന ഭാഗം വെട്ടി അമേരിക്ക എന്നാക്കി ട്വീറ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.
ജോര്‍ജ് ഫ്ളോയിഡിന്റെ കൊലപാതകത്തില്‍ കൃത്യമായ അന്വേഷണം നടക്കണമെന്നും യു.എസ് പൊലീസ് നിരന്തരമായി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു എന്നും റഷ്യന്‍ വിദേശ കാര്യമന്ത്രാലയം ട്വീറ്റ് ചെയ്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക