ബെയ്ജിംഗ്: പേമാരിയിലും പ്രളയത്തിലും പകച്ച് ചൈന. രാജ്യത്തെ ഹെനാന്‍ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ തലസ്ഥാന നഗരമായ സെങ്‌ഴുവും പരിസര പ്രദേശങ്ങളും ഏകദേശം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായിരിക്കുകയാണ്.
ആയിരം വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും കൂടിയ തോതിലുള്ള മഴയാണ് ചൈനയിലിപ്പോള്‍ പെയ്തുക്കൊണ്ടിരിക്കുന്നത്. ഇതോടുകൂടി മണ്ണിടിച്ചിലും പ്രളയവും ഉരുള്‍പൊട്ടലുമെല്ലാം വിവിധ പ്രദേശങ്ങളില്‍ സംഭവിക്കുന്നുണ്ട്.
16 മരണങ്ങളാണ് ഇതുവരെ സെങ്‌ഴുവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് ലക്ഷം പേരെ സുരക്ഷിതസ്ഥാനത്തേക്ക് ഒഴിപ്പിച്ചു കഴിഞ്ഞു.
ഒരു കോടിയോളം ജനങ്ങള്‍ അധിവസിക്കുന്ന മേഖലയാണ് സെങ്‌ഴു. മഞ്ഞനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് നഗരങ്ങളിലെല്ലാം വെള്ളം കുതിച്ചൊഴുകുകയാണ്.
സബ്‌വേകളിലും റോഡുകളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. പ്രദേശത്ത് ഗതാഗത – വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറിയിരിക്കുകയാണ്.
അപ്രതീക്ഷിതമായി സബ് വേയില്‍ വെള്ളം നിറഞ്ഞതോടെ മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന 12 പേരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഈ അപകടത്തിന്റെ അടക്കം ചൈനയില്‍ നിന്നുള്ള വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
ഗുരുതരമായ സാഹചര്യത്തിലൂടെയാണ് ചൈന കടന്നുപോകുന്നതെന്നാണ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പ്രതികരിച്ചിരിക്കുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Central Chinese province swamped after heaviest rain in1,000 years