| Friday, 14th February 2020, 8:14 am

'ചൈനയില്‍ കൊറോണ വൈറസാണെങ്കില്‍ കശ്മീരിലെ വൈറസ് പൊതുസുരക്ഷാ നിയമമാണ്'; കേന്ദ്രത്തെ പരിഹസിച്ച് പി.ഡി.പി നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പൊതുസുരക്ഷാ നിയമത്തെ (പി.എസ്.എ) കൊറോണാ വയറസിനോട് താരതമ്യം ചെയ്ത് പി.ഡി.പി നേതാവും രാജ്യസഭാ എം.പിയുമായ ഫയസ് അഹമ്മദ് മിര്‍.

” ഈ രാജ്യത്ത് ഒരു ജനാധിപത്യം ഉണ്ട്, പക്ഷേ എന്തെങ്കിലും പറഞ്ഞാല്‍ പി.എസ്.എ ചുമത്തിക്കളയും. ചൈനയില്‍ കൊറോണയാണെങ്കില്‍ ഇവിടെ ഇതാണ്. അതുകൊണ്ടാണ് ആളുകള്‍ക്ക് കശ്മീരിലെ അവസ്ഥയെക്കുറിച്ച് സംസാരിക്കാനിത്ര ഭയം. പി.എസ്.എ നിയമം ചുമത്തി അറസ്റ്റ് ചെയ്തുകളഞ്ഞേക്കുമോ എന്ന ഭയമാണവര്‍ക്ക്,” മിര്‍ എ.എന്‍.ഐ യോട് പറഞ്ഞു.

പാര്‍ലമെന്റിലെ അംഗമായിരുന്നിട്ട് കൂടി തനിക്ക് പൊതുസുരക്ഷാ നിയമത്തെക്കുറിച്ച് സംസാരിക്കാന്‍ ഭയമാണെന്നും അദ്ദേഹം പറഞ്ഞു.

”പാര്‍ലമെന്റിലെ അംഗമായിരിന്നിട്ട് കൂടി എനിക്ക് പി.എസ്.എക്കുറിച്ച് പറയാന്‍ പേടിയാണ്. പൊലീസ് വന്ന് അറസ്റ്റ് ചെയ്യില്ലാ എന്ന് ആര്‍ക്കറിയാം,” മിര്‍ പറഞ്ഞു.

മാര്‍ച്ചില്‍ ജമ്മുകശ്മീരില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിനെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
ഈ വിഷയത്തില്‍ കേന്ദ്രം ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹംകുറ്റപ്പെടുത്തി.

” സാധാരണ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലാണ് തെരഞ്ഞെടുപ്പ് നടക്കാറ്. പക്ഷേ കശ്മീരിലാവട്ടെ എല്ലാ മൂന്ന് മാസത്തിലും. കശ്മീരിലെ സ്ഥിതി എന്താണെന്ന് ഇതില്‍ നിന്ന് തന്നെ മനസ്സിവലാകും”, മിര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ എട്ട് ഘട്ടങ്ങളായും ജമ്മുവില്‍ നാല് ഘട്ടങ്ങളായും ജമ്മു-കശ്മീരിലെ ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു.

മാര്‍ച്ച് 5, 7, 9, 12, 14, 16, 18, 20 എന്നീ തിയതികളാണ് തെരഞ്ഞെടുപ്പ് നടക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more