| Saturday, 9th February 2019, 6:26 pm

മോദിയുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനത്തില്‍ എതിര്‍പ്പുമായി ചൈന; അനുചിതമന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: അരുണാചല്‍ പ്രദേശിലെ തര്‍ക്ക ഭൂമിയായ തെക്ക് കിഴക്കന്‍ മേഖലയിലെ മോദിയുടെ സന്ദര്‍ശനം അനുചിതമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എതിര്‍ക്കപ്പെടേണ്ടതാണെന്ന് ശനിയാഴ്ച പുറത്തുവിട്ട പ്രസ്ഥാവനയില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിന്റെ ഭാഗമായാണ് മോദി അരുണാചല്‍ പ്രദേശ് സന്ദര്‍ശിച്ചത്. ഇരു രാജ്യങ്ങള്‍ക്കിടയില്‍ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കവേയാണ് മോദിയുടെ സന്ദര്‍ശനം. അതിനാല്‍ ഇത് നയതന്ത്ര ചര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയിലാണ് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം.

ALSO READ: കോസ്റ്ററീക്കന്‍ മുന്‍ പ്രസിഡന്റും നൊബേല്‍ പുരസ്‌കാര ജേതാവുമായ ഓസ്‌കാര്‍ അരിയസിനെതിരെ വീണ്ടും ലൈംഗികാരോപണം; പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവില്‍

ചൈനയുടെ താല്‍പര്യങ്ങളും ഉദ്ദേശവും ഇന്ത്യ തിരിച്ചറിയണം. ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള ബന്ധം ഇപ്പോള്‍ നല്ല നിലയിലാണ്. എന്നാല്‍ ഇത്തരത്തിലുള്ള നടപടികള്‍ സ്ഥിതഗതിയെ കൂടുതല്‍ വഷളാക്കും. പ്രസ്ഥാവനയില്‍ മന്ത്രാലയം അറിയിച്ചു.എന്നാല്‍ അരുണാചല്‍ ഇന്ത്യയുടെ ഭാഗമാണെന്നും ഇന്ത്യന്‍ നേതാക്കള്‍ പ്രദേശത്ത് സന്ദര്‍ശനം നടത്തുമെന്നും ഇന്ത്യന്‍ പ്രതിനിധി പ്രതികരിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രിയും ചൈനീസ് പ്രസിഡന്റും വ്യാപാരബന്ധം മികച്ച നിലയിലേക്ക് എത്തിക്കാനായി കഴിഞ്ഞ വര്‍ഷം നിരവധി ചര്‍ച്ചകള്‍ നടത്തിയിരുന്നു.പക്ഷെ ചര്‍ച്ചകളില്‍ അന്തിമ തീരുമാനം ഒന്നുമായിട്ടില്ല. എന്നാല്‍ ചൈനയുടെ സ്വപ്‌ന പദ്ധതിയായ സില്‍ക്ക് റൂട്ടിനോട് ഇന്ത്യയ്ക്ക് അനുകൂല നിലപാടല്ല. അതിര്‍ത്തിയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് സില്‍ക്ക് റൂട്ടിനോട് ഇന്ത്യ മുഖം തിരിക്കുന്നത്.



We use cookies to give you the best possible experience. Learn more