| Sunday, 20th May 2018, 8:53 pm

അതിര്‍ത്തിയില്‍ ആധിപത്യമുറപ്പിക്കാന്‍ ചൈന; അരുണാചല്‍ അതിര്‍ത്തിയില്‍ വന്‍ ഖനന പദ്ധതി ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അരുണാചല്‍ അതിര്‍ത്തിയോട് ചേര്‍ന്ന തിബറ്റന്‍ പ്രദേശത്ത് വന്‍ ഖനന പദ്ധതിയുമായി ചൈന. അതിര്‍ത്തിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കത്തിന്റെ ഭാഗമായാണ് പുതിയ നടപടിയെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

60 ബില്ല്യണ്‍ ഡോളറിന്റെ സ്വര്‍ണവും വെള്ളിയും മറ്റു ധാതുക്കളും ഖനനം ചെയ്‌തെടുക്കുന്ന പദ്ധതിയാണ് ചൈന ആരംഭിച്ചിരിക്കുന്നത്. ചൈനയുടെ അധീനതയിലുള്ള പ്രദേശത്താണ് ഖനനം എന്നതിനാല്‍ ഇന്ത്യക്ക് എതിര്‍ക്കാനുള്ള സാധ്യത ഇല്ല.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് എന്ന ഹേങ്കോങ് മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അരുണാചല്‍പ്രദേശ് ദക്ഷിണ തിബറ്റിന്റെ ഭാഗമാണെന്ന് ചൈന അവകാശപ്പെട്ടിരുന്നു. ഈ പ്രദേശം പിടിച്ചെടുക്കാനുള്ള ചൈനീസ് നീക്കത്തിന്റെ ഭാഗമായാണ് ഖനനം ആരംഭിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.


Read | കര്‍ണാടകയിലെ ബി.ജെ.പിയുടെ ചാക്കിട്ടു പിടിത്തത്തെക്കുറിച്ച് അന്വേഷിച്ച് അഴിമെതിക്കെതിരായ നിലപാട് തെളിയിക്കൂ: മോദിയോട് കോണ്‍ഗ്രസ്


പ്രദേശത്തെ പ്രകൃതി വിഭവങ്ങളില്‍ അവകാശമുന്നയിക്കാനാണ് ചൈനയുടെ നീക്കമെന്നും ദ്രുതഗതിയിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സ്ഥാപിച്ച് “സൗത്ത് ചൈന കടലി”ന് സമാനമായ പ്രതിസന്ധിയുണ്ടാവാനുള്ള സാധ്യതയും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രാദേശിക ഓഫീസുകളെയും നിന്നും ചൈനീസ് ജിയോളജി വകുപ്പിനെയും ഉദ്ധരിച്ചാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more