| Tuesday, 26th February 2019, 4:52 pm

ജെയ്ഷെ ക്യാമ്പിലെ വ്യോമാക്രമണം: ഇന്ത്യയോടും പാകിസ്ഥാനോടും സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് ചൈന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: പാക് അധീന കാശ്മീരിൽ, നിയന്ത്രണ രേഖയ്ക്കകത്ത് ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി ചൈന. ഇന്ത്യയോടും പാകിസ്ഥാനോടും സംയമനം പാലിക്കാനാണ് ചൈന ആവശ്യപ്പെടുന്നത്. ഇന്ത്യയും പാകിസ്ഥാനും ഈയവസരത്തിൽ സംയമനം പാലിക്കുമെന്നും സ്ഥിതിഗതികൾ നിയന്ത്രവിധേയമാക്കുമെന്നും പരസ്പര സഹകരണം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നുമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ചൈന വ്യക്തമാക്കി.

Also Read രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത മലപ്പുറം ഗവണ്‍മെന്റ് കോളജ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം

ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് പാക്ക് അധീന കശ്മീരിലെ ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരതാവളം ബോംബ് ആക്രമണത്തില്‍ തകര്‍ത്തത്. മിറാഷ് യുദ്ധവിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളില്‍ ഇന്ത്യൻ വ്യോമസേന വർഷിച്ചത്.

പുൽവാമയിലെ ഭീകരാക്രമണത്തിൽ 40 സി.ആർ.പി.എഫ്. ജവാൻമാർ കൊല്ലപ്പെട്ടതിൽ ചൈന “അഗാധമായ ദുഃഖം” പ്രകടിപ്പിച്ചിരുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനയച്ച കത്തിൽ പുൽവാമ സംഭവത്തെ അപലപിക്കുന്നതായും ഇത്തരം ഹീനമായ അക്രമങ്ങൾ ചെറുക്കപ്പെടേണ്ടതാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രിയായ വാങ് യി പറഞ്ഞിരുന്നു.

Also Read “ഞങ്ങളുടെ നന്മയെ ഒരു കുറവായി കണക്കാക്കരുത്”; വ്യോമസേനയെ സല്യൂട്ട് ചെയ്ത് സച്ചിന്‍

എന്നാൽ കത്തിൽ പാകിസ്ഥാനെ കുറിച്ച് യാതൊന്നും പരാമർശിച്ചിരുന്നില്ല. ഐക്യരാഷ്ട്ര സംഘടന വഴി പുൽവാമ അക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ മസൂദ് അസ്സറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കവും ചൈന തടഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more