ഉപഗ്രഹവേധ മിസൈൽ: ബഹിരാകാശത്ത് സമാധാനം വേണമെന്ന് ചൈന, പൊതു ഇടമെന്ന് പാകിസ്ഥാൻ
World News
ഉപഗ്രഹവേധ മിസൈൽ: ബഹിരാകാശത്ത് സമാധാനം വേണമെന്ന് ചൈന, പൊതു ഇടമെന്ന് പാകിസ്ഥാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th March 2019, 7:51 pm

ബെ​യ്ജിം​ഗ്: ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ ഇ​ന്ത്യ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​തി​നു പിന്നാലെ പ്രതികരിച്ച് ചൈന. ബ​ഹി​രാ​കാ​ശ​ത്ത് ലോ​ക​രാ​ജ്യ​ങ്ങ​ൾ സ​മാ​ധാ​നം നി​ല​നി​ർ​ത്ത​ണ​മെന്നാണ് ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ആവശ്യപ്പെട്ടത്. ബ​ഹി​രാ​കാ​ശം മ​നു​ഷ്യ​രാ​ശി​യു​ടെ മുഴുവൻ പൊ​തു​ഇ​ട​മാ​ണെ​ന്നും ബ​ഹി​രാ​കാ​ശ​ത്തെ സൈ​നി​ക വ​ത്ക​രി​ക്കു​ന്ന​ പ്രവണതകൾക്ക് തടയിടണമെന്ന് പാ​ക്കി​സ്ഥാ​നും പ്രതികരിച്ചു.

Also Read ഇന്ത്യക്ക് ഒരു ബോംബയക്കാന്‍ പ്രത്യേക നെഞ്ചളവിന്റെ ആവശ്യമില്ല; മോദിയുടെ തെരഞ്ഞെടുപ്പ് റോക്കറ്റും ചീറ്റിപ്പോയെന്ന് വി.എസ്

ഇന്ത്യയുടെ മി​സൈ​ൽ പ​രീ​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൈ​ന​യേ​യും പാ​ക്കി​സ്ഥാ​നെ​യും കൂ​ടാ​തെ മ​റ്റു ലോ​ക​രാ​ജ്യ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 2007ലാ​ണ് ചൈ​ന ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ പ​രീ​ക്ഷി​ച്ച​ത്. ചൈ​ന​യെ കൂ​ടാ​തെ റ​ഷ്യ, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ളും ഈ നേട്ടം കൈവരിച്ചു.

ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്ന് ഇന്നുച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കാനുണ്ടെന്ന് ട്വീറ്റ് ചെയ്തതിനു പിന്നാലെ നടത്തിയ അഭിസംബോധനയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്ന മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. ‘മിഷന്‍ ശക്തി’ എന്നാണ് ഈ പദ്ധതിയുടെ പേര്.

Also Read മോദിയ്ക്ക് ലോക നാടകദിന ആശംസകള്‍: പ്രധാനമന്ത്രിയെ ട്രോളി രാഹുലിന്റെ ട്വീറ്റ്

പദ്ധതി മൂന്ന് മിനുട്ടിള്ളില്‍ ലക്ഷ്യം കണ്ടുവെന്നും ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും മോദി അവകാശപ്പെട്ടിരുന്നു. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ ഈ നേട്ടം കൈവരിച്ചതെന്നും ലോ ഓര്‍ബിറ്റ് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള രാജ്യമായി ഇന്ത്യയിപ്പോള്‍ മാറിയിരിക്കുകയാണെന്നും മോദി പ്രഖ്യാപനം നടത്തിയിരുന്നു.