| Sunday, 12th April 2020, 12:18 pm

ചൈനയില്‍ കൊവിഡിന്റെ രണ്ടാം വരവോ? മുന്‍ദിവസത്തേക്കാള്‍ ഇരട്ടിയായി രോഗബാധിതര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിംഗ്: ചൈനയില്‍ ഏപ്രില്‍ 11ന് 99 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകിരിച്ചു. മുന്‍പുള്ള ദിവസങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തതിനെക്കാള്‍ ഇരട്ടി കേസുകളാണ് വീണ്ടും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്.

ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് ചൈന ഞായറാഴ്ച പുറത്തു വിട്ട ഔദ്യോഗിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അതേസമയം രോഗ ലക്ഷണങ്ങളൊന്നും കാണിക്കാതെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും മുമ്പുള്ള ദിവസത്തെക്കാള്‍ ഇരട്ടിയായതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കി. ഏപ്രില്‍ 11ന് 63 കേസുകളാണ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ രേഖപ്പെടുത്തപ്പെട്ടതെങ്കില്‍ അതിന് മുമ്പ് 34 കേസുകളായിരുന്നു റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ച് ആറുമുതല്‍ രേഖപ്പെടുത്തിയ പുതിയ 99 കേസുകളില്‍ പ്രാദേശികമായി പടര്‍ന്ന രണ്ടു കേസുകളൊഴികെ ബാക്കി കേസുകളില്‍ വിദേശികളായ യാത്രക്കാരും ഉള്‍പ്പെടുന്നു.

ചൈനയിലെ വാണിജ്യ കേന്ദ്രമായ ഷാങ്ഹായില്‍ ശനിയാഴ്ച 52 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വിദേശത്തു യാത്ര ചെയ്തു വന്ന ചൈനക്കാരിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഷാങ്ഹായില്‍ റിപ്പോര്‍ട്ടു ചെയ്ത കേസുകളില്‍ 51 എണ്ണവും വെള്ളിയാഴ്ച റഷ്യയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ യാത്രചെയ്തവര്‍ക്കാണ്.

ഒരാള്‍ കാനഡയില്‍ നിന്നും ഷാങ്ഹായില്‍ വന്നിറങ്ങിയ ചൈനീസ് പൗരനാണ്. ചൈനയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹീലോങ്ജിയാങില്‍ 21 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

 

We use cookies to give you the best possible experience. Learn more