കൊറോണ: ചൈനയില്‍ മരണ സംഖ്യ 425ആയി; വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ പോരായ്മ സംഭവിച്ചിട്ടുണ്ടെന്ന് ചൈന
World News
കൊറോണ: ചൈനയില്‍ മരണ സംഖ്യ 425ആയി; വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ പോരായ്മ സംഭവിച്ചിട്ടുണ്ടെന്ന് ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2020, 8:56 am

ബീജിങ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരണപ്പെട്ടവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. വൈറസ് ബാധ കൈകാര്യം ചെയ്യുന്നതില്‍ പോരായ്മ സംഭവിച്ചിട്ടുണ്ടെന്ന് ചൈന വ്യക്തമാക്കി.

തിങ്കളാഴ്ച പുതുതായി 64 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ദേശീയ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. വൈറസ് ബാധയെത്തുടര്‍ന്ന് ഏറ്റവും കൂടുതല്‍ മരണസംഖ്യ രേഖപ്പെടുത്തിയത് തിങ്കളാഴ്ചയായിരുന്നു. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഇപ്പോള്‍ 20,438 ആയി.

വൈറസ് ബാധിത പ്രദേശമായ വുഹാന്‍ ഒറ്റപ്പെട്ടുകിടക്കുന്ന അവസ്ഥയാണ് നിലവില്‍.  വുഹാനിലും സമീപ നഗരങ്ങളിലുമായി അഞ്ചു കോടിയോളം ആളുകളോട് വീടുകളില്‍ത്തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

അത്യാവശ്യങ്ങള്‍ക്ക് രണ്ട് ദിവസം കൂടുമ്പോള്‍ കുടുംബത്തില്‍ ഒരാള്‍ക്കാണ് പുറത്തുപോകാന്‍ അനുമതിയുള്ളത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം കേരളത്തില്‍ മൂന്നാമത് ഒരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധസ്ഥിരീകരിച്ചു. വുഹാനില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം മൂന്നായി. കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തം ആയി പ്രഖ്യാപിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ