ഛത്തീസ്ഗഢിലെ ഇരുമ്പ് നിർമാണ ഫാക്ടറിയിലെ ചിമ്മിനി തകർന്ന് 25 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി
national news
ഛത്തീസ്ഗഢിലെ ഇരുമ്പ് നിർമാണ ഫാക്ടറിയിലെ ചിമ്മിനി തകർന്ന് 25 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th January 2025, 7:04 pm

റായ്പൂർ: ഛത്തീസ്ഗഡിലെ മുംഗേലി ജില്ലയിൽ നിർമാണത്തിലിരിക്കുന്ന ഫാക്ടറിയിലുണ്ടായ അപകടത്തിൽ 25 തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി റിപ്പോർട്ട്. റാംബോഡ് മേഖലയിലാണ് അപകടം ഉണ്ടായത്.

നിർമാണം നടന്നുകൊണ്ടിരിക്കുന്ന സ്മെൽറ്റിങ് പ്ലാൻ്റിലെ ചിമ്മിനി അപ്രതീക്ഷിതമായി തകർന്ന് വീഴുകയായിരുന്നു.

അവശിഷ്ടങ്ങൾക്കിടയിൽ 25 തൊഴിലാളികളിലധികം കുടുങ്ങി. അപകടത്തിൽ പെട്ടവരിൽ ഭൂരിഭാഗം പേരും മരിച്ചെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

വിവരമറിഞ്ഞയുടൻ പൊലീസും പ്രാദേശിക ഭരണകൂട ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള എമർജൻസി ടീമുകൾ സ്ഥലത്തെത്തി. അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും അതിജീവിച്ചവരെ കണ്ടെത്താനുമുള്ള രക്ഷ പ്രവർത്തനം പുരോഗമിക്കുകയാണ്.

ഇതുവരെ, പരിക്കേറ്റ രണ്ട് തൊഴിലാളികളെ കണ്ടെത്താൻ രക്ഷാസംഘത്തിന് കഴിഞ്ഞു. അവരെ കൂടുതൽ ചികിത്സയ്ക്കായി ബിലാസ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.

 

updating…

 

Content Highlight: Chimney Collapses In Chhattisgarh Plant, Many Feared Dead, 25 Trapped