കൊച്ചി: കളമശ്ശേരി പത്തടിപ്പാലത്തിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരുടെ കണ്ണ് നീറുന്നതായി പരാതി. ഇന്ന് (വ്യാഴം) രാവിലെ മുതലാണ് യാത്രക്കാരില്‍ നിന്ന് പരാതി ഉയര്‍ന്നത്. അന്തരീക്ഷത്തില്‍ മുളകുപൊടി കലര്‍ന്നുവെന്നാണ് സംശയം.
പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് സംഘം റോഡ് വെള്ളമടിച്ച് വൃത്തിയാക്കി. പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയത്.
ദേശീയപാതയിലൂടെ കടന്നുപോയ മുളകുപൊടി കയറ്റി വന്ന വാഹനത്തില്‍ നിന്ന് പൊടി റോഡിലേക്ക് വീഴുകയായിരുന്നു. ഇത് അന്തരീക്ഷത്തില്‍ കലര്‍ന്നതാണ് യാത്രക്കാരെ ദുരിതത്തിലാഴ്ത്തിയതെന്ന് പൊലീസ് പറയുന്നു.
വാഹനത്തില്‍ നിന്ന് വീണ മുളക് പൊടി ഇരുചക്ര വാഹനങ്ങളോടിക്കുന്നവരുടെ മുഖത്തേക്ക് ഉള്‍പ്പെടെ വീണിട്ടുണ്ട്. സംഭവസ്ഥലത്ത് ഇപ്പോഴും പരിശോധനയും അഗ്നിശമനയുടെ പ്രവര്‍ത്തനങ്ങളും നടക്കുകയാണ്.
Content Higlight: Chilly Powder spread in air kochi-pathadipalam