സാന്റിയാഗോ: മാസ്‌ക് ധരിക്കാതെ ബീച്ചില്‍ മറ്റൊരാള്‍ക്കൊപ്പം സെല്‍ഫിയ്ക്ക് പോസ് ചെയ്ത ചിലി പ്രസിഡണ്ട് സെബാസ്റ്റ്യന്‍ പിനെറയ്ക്കു രണ്ടര ലക്ഷം രൂപ പിഴ. മാസ്‌ക് ധരിക്കുന്നത് കര്‍ശനമായ ചിലിയില്‍ പ്രസിഡണ്ടുപോലും അത് ധരിക്കുന്നില്ലെന്നത് മോശമാണെന്ന് പിഴ ചുമത്തിക്കൊണ്ട് അധികൃതര്‍ പറഞ്ഞു.
വീടിന് മുന്നിലുള്ള ബീച്ചിലൂടെ നടക്കുമ്പോള്‍ ഒരു സ്ത്രീ സെല്‍ഫിയെടുക്കാന്‍ പ്രസിഡണ്ടിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. സെല്‍ഫിയില്‍ ഇരുവരും മാസ്‌ക് ധരിച്ചിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ ഫോട്ടോ വൈറലായതോടെ പിനെറ ക്ഷമാപണം നടത്തിയെങ്കിലും പിഴ ഒഴിവാക്കിയില്ല.
കൊറോണ വൈറസ് നിയമങ്ങള്‍ താന്‍ തെറ്റിച്ചുവെന്നും പിനെറ തുറന്നുപറഞ്ഞു. ചിലിയില്‍ കൊവിഡ് 19 ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. സൗത്ത് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ചിലിയിലാണ്. 581,135 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 16,051മരണങ്ങള്‍ ഉണ്ടായി.
ചിലി പ്രസിഡണ്ട് നേരത്തേയും ഫോട്ടോയുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തുല്യതയ്ക്കുവേണ്ടി രാജ്യത്ത് പ്രതിഷേധം നടത്തിയവര്‍ക്കൊപ്പം പിസ പാര്‍ട്ടി നടത്തിയാണ് പ്രസിഡണ്ട് വിവാദങ്ങളില്‍ ഇടം പിടിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക