| Thursday, 30th June 2016, 1:59 am

ചെറുതല്ല, ചിലിയുടെ കിരീടനേട്ടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നൂറ്റാണ്ടിന്റെ കോപ്പയില്‍ അവസാന കടമ്പയില്‍ തട്ടി അര്‍ജന്റീന ഒരിക്കല്‍ കൂടി മൂക്കുകുത്തി വീണപ്പോള്‍ മാധ്യമങ്ങള്‍ക്കതാഘോഷമായിരുന്നു. ഒപ്പം എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെ, തുടര്‍ച്ചയായുള്ള ഫൈനല്‍ തോല്‍വികളില്‍ മനം മടുത്ത് ലോക ഫുട്‌ബോളിലെ രാജകുമാരന്റെ വിടവാങ്ങല്‍ പ്രഖ്യാപനം കൂടിയായപ്പോ, സംഗതി ബഹുജോറ്. ഇതിനിടയില്‍ വിസമരിക്കപ്പെട്ട, അല്ലെങ്കില്‍ അത്രയധികം ആഘോഷിക്കപ്പെടാതെ പോയ ഒരു ടീമിന്റെ ചരിത്ര വിജയത്തെ കുറിച്ചോര്‍മ്മപ്പെടുത്താനാണീ കുറിപ്പ്. പറഞ്ഞ് വരുന്നത് ചിലിയെന്ന ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ പുതുശക്തിയുടെ സമാനതകളില്ലാത്ത നേട്ടത്തെ കുറിച്ചാണ്.



ഹോക്ക് ഐ|വിബീഷ് വിക്രം


ഔന്നിത്യങ്ങളില്‍ നിന്നുള്ള കൂപ്പുകുത്തലിന് കാഠിന്യം കൂടും. അത് കൊണ്ട് തന്നെ ഏത് മേഖലയിലായാലും വലിയ വീഴ്ചകള്‍ക്ക് വാര്‍ത്താ പ്രാധാന്യം ലഭിക്കുക സ്വാഭാവികമാണ്. സ്‌പോര്‍ട്‌സില്‍ ഈ പ്രവണത കുറച്ചധികമാണ്. ടെന്നീസില്‍ സെറീനയ്ക്കും ദ്യോക്കോവിച്ചിനും, അത്‌ലറ്റിക്‌സില്‍ ഉസൈന്‍ ബോള്‍ട്ടിനും ഷെല്ലി ആന്‍ ഫ്രേസര്‍ക്കും, ചെസ്സില്‍ ആനന്ദിനും കാസ്‌റോവിനും മാഗ്നസ് കാള്‍സനുമൊക്കെ നിര്‍ണായക വേദികളില്‍ അപ്രതീക്ഷിത തോല്‍വികള്‍ പിണയുമ്പോ മുഖ്യധാരാ മാധ്യമങ്ങളുടെ സ്‌പോര്‍ട്‌സ് പേജുകളില്‍ മുഴുകോളം വാര്‍ത്തകള്‍ നിറയുന്നത് പതിവാണല്ലോ. ഇനി തോല്‍വി സംഭവിക്കുന്നത് ടീം ഗെയിമിലാണെങ്കിലോ.? പ്രത്യേകിച്ച് ലോകത്തേറ്റവുമധികം ആളുകളുടെ പ്രിയപ്പെട്ട കായികവിനോദമായ കല്‍പന്തുകകളിയെ കുറിച്ചാവുമ്പോ..? വാര്‍ത്താ വിഭവങ്ങള്‍ക്ക് വൈവിധ്യം കൂടും. ഫോര്‍മേഷനിലെ അപാകതകള്‍, തുലച്ചു കളഞ്ഞ അവസരങ്ങള്‍, തോല്‍വിയുടെ പ്രധാന കാരണക്കാരന്‍, കോച്ചിന്റെ പിഴച്ച തന്ത്രങ്ങള്‍, ക്യാപ്റ്റന്റെ നേതൃത്വമികവില്ലായ്മ..നീക്കി വച്ച മുഴുപേജും നിറഞ്ഞ് നീളുന്ന വാര്‍ത്തകള്‍, കണക്കുകള്‍, വിശകലനങ്ങള്‍.

നൂറ്റാണ്ടിന്റെ കോപ്പയില്‍ അവസാന കടമ്പയില്‍ തട്ടി അര്‍ജന്റീന ഒരിക്കല്‍ കൂടി മൂക്കുകുത്തി വീണപ്പോള്‍ മാധ്യമങ്ങള്‍ക്കതാഘോഷമായിരുന്നു. ഒപ്പം എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെ, തുടര്‍ച്ചയായുള്ള ഫൈനല്‍ തോല്‍വികളില്‍ മനം മടുത്ത് ലോക ഫുട്‌ബോളിലെ രാജകുമാരന്റെ വിടവാങ്ങല്‍ പ്രഖ്യാപനം കൂടിയായപ്പോ, സംഗതി ബഹുജോറ്. ഇതിനിടയില്‍ വിസമരിക്കപ്പെട്ട, അല്ലെങ്കില്‍ അത്രയധികം ആഘോഷിക്കപ്പെടാതെ പോയ ഒരു ടീമിന്റെ ചരിത്ര വിജയത്തെ കുറിച്ചോര്‍മ്മപ്പെടുത്താനാണീ കുറിപ്പ്. അതെ പറഞ്ഞ് വരുന്നത് ചിലിയെന്ന
ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിലെ പുതുശക്തിയുടെ സമാനതകളില്ലാത്ത നേട്ടത്തെ കുറിച്ചാണ്. തീവ്രമായ പോരാട്ടങ്ങള്‍ അതിജീവിച്ച് ലാറ്റിനമേരിക്കയിലെ സോക്കര്‍ സിംഹാനസത്തിലേക്കുള്ള അവരോഹണം. അതും തുടര്‍ച്ചയായ രണ്ടാം തവണ. അടുത്ത കാലത്തൊന്നും ഒരു ലാറ്റിനമേരിക്കന്‍ രാജ്യത്തിനും അവകാശപ്പെടാനാവാത്ത നേട്ടം. ഇതിന് മുമ്പ് അടുപ്പിച്ച് രണ്ട് തവണ കപ്പുയര്‍ത്തിയത് ബ്രസീലായിരുന്നു. 2004ലും 2007ലും.

ചിലിയന്‍ ഫുട്‌ബോള്‍ അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെയാണ് കടന്നു പോവുന്നതെന്ന് നിസ്സംശയം പറയാം. കാരണം ഏഴുതവണ ആതിഥേയരായിട്ടും ആദ്യ ടൂര്‍ണ്ണമെന്റ് മുതല്‍ പങ്കെടുത്തിട്ടും അന്യമായി തുടര്‍ന്ന കപ്പാണ് ബ്രാവോയും സംഘവും ഷോക്കേസിലെത്തിച്ചത്. കഴിഞ്ഞ തവണ സ്വന്തം നാട്ടിലേക്ക് എട്ടാം തവണ ടൂര്‍ണ്ണമെന്റ് വിരുന്നെത്തിയപ്പോള്‍ കപ്പിലാദ്യമായി മുത്തമിട്ട് ചെമ്പട ചിരിച്ചു. ഇപ്പോഴിതാ കഷ്ടി ഒരു വര്‍ഷത്തിന് ശേഷം നടന്ന കോപ്പശതാബ്ദി പതിപ്പിലും ചാമ്പ്യന്മാരായി ലോകഫുട്‌ബോളിലെ താരസിംഹാസനത്തിലേക്കുള്ള വരവറിയിച്ചിരിക്കുന്നു. ലാറ്റിനമേരിക്കയെന്നാല്‍ ബ്രസീലും അര്‍ജന്റീനയും യുറോഗ്യ്വാമാണെന്ന പൊതുധാരണയാണ് ചിലിയുടെ സുവര്‍ണ്ണതാരനിര ചോദ്യം ചെയ്യുന്നത്. അവര്‍ക്കൊപ്പമോ ഒരുപക്ഷെ നിലവിലെ ഫോമില്‍ ഒരുപിടി മുകളിലോ പ്രതിഷ്ഠിക്കാന്‍ തീര്‍ത്തും യോഗ്യരാണ് തങ്ങളുമെന്ന അവകാശവാദമാണ് തുടര്‍ച്ചയായ രണ്ട് കിരീടനേട്ടങ്ങള്‍.


താരങ്ങള്‍ മാത്രമുണ്ടായത് കൊണ്ട് കാര്യമില്ല. മെസ്സി, ഹ്വിഗ്വിന്‍, അഗ്വൂറോ, മഷറാനോ, ഡിമരിയ, താരസമ്പന്നമാണല്ലോ അര്‍ജന്റീനന്‍ ടീമും. പക്ഷെ ഫുട്‌ബോള്‍, ടീം ഗെയിമാണ്. വ്യക്തിഗതമികവിനെ അമിതമായി ആശ്രയിക്കാതെ ഒരു സംഘമായി ഒരുമിക്കുമ്പോഴാണ് ടീമിന് മൈതാനത്ത് നിന്ന് ജയിച്ച് കയറാനാവൂ. അക്കാര്യത്തില്‍ അര്‍ജന്റീനയെക്കാള്‍ ഏറെ മുന്നിലായിരുന്നു ചിലിയുടെ ചെമ്പട. വ്യക്തികേന്ദ്രീകൃത ഫുട്‌ബോളിന് പകരം സംഘബോധത്തിന്റെ ഒഴുക്കും സൗന്ദര്യവും, അര്‍പ്പണമനോഭാവവും, ആത്മവിശ്വാസവും ടൂര്‍ണ്ണമെന്റിലുടനീളം ചിലിയുടെ കളിക്കാരിലും കളിയിലും കാണാമായിരുന്നു.


ഒന്നോ രണ്ടോ പേരെടുത്തു പറയാവുന്ന താരങ്ങളല്ല ടീമിന്റെ ശക്തി. മറിച്ച് കളത്തിലെ എല്ലാ മേഖലകളിലും മികച്ച താരങ്ങളുണ്ടെന്നതാണ് മികവിന്റെ അടിസ്ഥാനം. അത് കൊണ്ട തന്നെയാണ് ചിലി, അതിന്റെ ഫുട്ബഗോള്‍ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടത്തിലൂടെയാണ് കടന്ന് പോവുന്നതെന്ന് നേരത്തേ പറഞ്ഞ് വച്ചത്. കോട്ടയെയും ടീമിനെയും കാക്കാന്‍ കീപ്പറായി ബ്രാവോ, ഡിഫന്‍സില്‍ ഗാരി മെഡല്‍, മൈതാനത്ത് പറന്ന് കളിക്കുന്ന ചാള്‍സ് അരാംഗീസ്, ഗോളടിച്ച് കൂട്ടാന്‍ എഡ്വോര്‍ഡോ വര്‍ഗാസ്, മധ്യനിരയെ ഭരിക്കുന്ന ആര്‍ട്ടൂറോ വിദാല്‍, പ്ലേ മേക്കര്‍ അലക്‌സി സാഞ്ചസ്, പിന്നെ ജീന്‍ ബോസഞ്ചര്‍, മൗറീഷോ ഇസ്‌ല, മാര്‍സലോ ഡയസ്.. താരനിര നീളുന്നു.

താരങ്ങള്‍ മാത്രമുണ്ടായത് കൊണ്ട് കാര്യമില്ല. മെസ്സി, ഹ്വിഗ്വിന്‍, അഗ്വൂറോ, മഷറാനോ, ഡിമരിയ, താരസമ്പന്നമാണല്ലോ അര്‍ജന്റീനന്‍ ടീമും. പക്ഷെ ഫുട്‌ബോള്‍, ടീം ഗെയിമാണ്. വ്യക്തിഗതമികവിനെ അമിതമായി ആശ്രയിക്കാതെ ഒരു സംഘമായി ഒരുമിക്കുമ്പോഴാണ് ടീമിന് മൈതാനത്ത്് നിന്ന് ജയിച്ച് കയറാനാവൂ. അക്കാര്യത്തില്‍ അര്‍ജന്റീനയെക്കാള്‍ ഏറെ മുന്നിലായിരുന്നു ചിലിയുടെ ചെമ്പട. വ്യക്തികേന്ദ്രീകൃത ഫുട്‌ബോളിന് പകരം സംഘബോധത്തിന്റെ ഒഴുക്കും സൗന്ദര്യവും, അര്‍പ്പണമനോഭാവവും, ആത്മവിശ്വാസവും ടൂര്‍ണ്ണമെന്റിലുടനീളം ചിലിയുടെ കളിക്കാരിലും കളിയിലും കാണാമായിരുന്നു. അത് തന്നെയാണ് ചിലിയെ വിജയത്തിലേക്ക് നയിച്ചതെന്ന് മിഡ്ഫീല്‍ഡര്‍ ആര്‍ട്ടൂറോ വിദാലും സാക്ഷ്യപ്പെടുത്തുന്നു. “കൂട്ടായ്മയാണ് ഞങ്ങളുടെ വിജയിത്തിനാധാരം. മൈതാനത്ത് സര്‍വ്വവും സമര്‍പ്പിക്കാനും അതിലൂടെ വിജയിച്ചു കയറാമെന്ന ഉറച്ച ആതമവിശ്വാസവും ഞങ്ങള്‍ക്കുണ്ടായിരുന്നു.”

ടീമിന്റ ശരായരി വയസ്സ് 29 ആണ്. എന്ന് വച്ചാല്‍ ഈ സുവര്‍ണ്ണനിരയ്ക്ക അധികം ദൂരം പോകാനാവില്ലെന്ന് വ്യക്തം. കിരീട വിജയങ്ങള്‍ ആവര്‍ത്തിക്കാനായി പുതുതലമുറ വളര്‍ന്ന വരേണ്ടിയിരിക്കുന്നു. എങ്കിലും രണ്ട് വര്‍ഷമപ്പുറം നില്‍ക്കുന്ന ലോകക്കപ്പില്‍ മാറ്റുരയ്ക്കുന്നത് വരെയെങ്കിലും മിക്കവരും കളത്തില്‍ കാണും. നിലവിലെ ഫോം വച്ച് നോക്കുകയാണെങ്കില്‍ ലാറ്റിനമേരിക്കയില്‍ നിന്ന് നിഷ്പ്രയാസം ലോകകപ്പ് യോഗ്യത ചിലിക്ക് നേടാവുന്നതാണ്. അങ്ങിനെയെങ്കില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മിനിയും മുന്‍ചാമ്പ്യന്മാരായ ഇറ്റലിയും ഫ്രാന്‍സും സ്‌പെയിനും ബ്രസീലുമൊക്കെ കരുതിയിരുന്നോ…ലോകഫുട്‌ബോളിലെ വന്‍ശക്തികള്‍ക്ക് തുല്യരായ എതിരാളികളായി ചിലിയും ഉയര്‍ന്ന കഴിഞ്ഞിരിക്കുന്നു. 2018 ല്‍ റഷ്യയില്‍ സംഘബോധത്തിന്റെ പുതുകാഹളം മുഴക്കി ചിലിയുടെ ചിരി വീണ്ടുമുയര്‍ന്നാല്‍ അതിശയിക്കേണ്ടതില്ലെന്ന് സാരം…..

We use cookies to give you the best possible experience. Learn more