| Tuesday, 10th December 2019, 12:18 pm

അന്റാര്‍ട്ടിക്കയിലേക്കു പുറപ്പെട്ട ചിലി സൈനിക വിമാനം കാണാനില്ല ; വിമാനത്തില്‍ 38 പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്റിയാഗോ: 38 പേരുമായി യാത്രപുറപ്പെട്ട ചിലിയന്‍ സൈനിക വിമാനം  അന്റാര്‍ട്ടിക്കയിലേക്കുളഅല വഴി മധ്യേ  അപ്രത്യക്ഷമായി. ചിലിയില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത c-130  ഹെര്‍കുലിസ് എന്ന വിമാനമാണ് അപ്രത്യക്ഷമായിരിക്കുന്നത്. 21 യാത്രക്കാരും 17 സൈനിക ഉദ്യോഗസ്ഥരുമാണ് വിമാനത്തില്‍ ഉള്ളത്.  അന്റാര്‍ട്ടിക്കയിലെ സൈനിക കേന്ദ്രത്തിലേക്ക് സൈനിക സാമഗ്രികള്‍   എത്തിക്കാനായിരുന്നു വിമാനം പുറപ്പെട്ടത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ വഴിമധ്യേ വിമാനത്തിന്റെ സിഗ്നല്‍ നഷ്ടപ്പെടുകയായിരുന്നു. ഇന്ത്യന്‍ സമയം വൈകീട്ട് 4.55 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. 6.13 ന് സിഗ്നല്‍ നഷ്ടപ്പെടുകയായിരുന്നു. ഈ സമയത്ത് കാലാവസ്ഥയും പ്രതികൂലമായിരുന്നില്ല. വിമാനം കണ്ടു പിടിക്കുന്നതിനായി സുരക്ഷ സന്നാഹത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ചിലി  വ്യോമ സേന അറിയിച്ചു.

 ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിമാനം അപ്രത്യക്ഷമായതില്‍ ആശങ്ക ഉണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര ട്വിറ്ററിലൂടെ അറിയിച്ചു. മേഖലയിലുള്ള വിദേശ വ്യോമസേനകളുള്‍പ്പെടെ വിമാനത്തിനായി തിരച്ചില്‍ നടത്തുന്നുണ്ടെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
അന്റാര്‍ട്ടിക്കയിലെ 1.2 മില്യണ്‍ സ്‌ക്വയര്‍ കിലോ മീറ്റര്‍ ദൂര അളവിലുള്ള മേഖല ചിലിയുടെ അധീനതയിലാണ്. ഇവിടെ ചിലിയുടെ  ഒമ്പതു വ്യോമസേനാ  താവളങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

We use cookies to give you the best possible experience. Learn more