| Thursday, 31st August 2017, 12:51 pm

കുട്ടികളെയും വിടാതെ മോദി സര്‍ക്കാര്‍, സ്വച്ഛഭാരതും നോട്ടുനിരോധനവും ഡിജിറ്റല്‍ ഇന്ത്യയും എന്‍.സി.ഇ.ആര്‍.ടി. പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി സര്‍ക്കാര്‍ പദ്ധതികളായ സ്വച്ഛഭാരത്, ഡീമോണിറ്റൈസേഷന്‍, ഡിജിറ്റല്‍ ഇന്ത്യ, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്നിവ അടുത്ത വര്‍ഷം തൊട്ട് എന്‍.സി.ഇ.ആര്‍.ടി പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തുന്നു.

“അണ്ടര്‍ സ്റ്റാന്‍ഡിങ് ഇക്കണോമിക് ഡെവലപ്‌മെന്റ്” എന്ന തലക്കെട്ടില്‍ നോട്ടുനിരോധനം, ക്യാഷ്‌ലെസ്, ജി.എസ്.ടി എന്നിവയെ കുറിച്ച് പത്താംക്ലാസ് പുസ്തകത്തിലാണ് പഠിപ്പിക്കുക. നോട്ടുനിരോധനത്തിന് ശേഷം ഇറങ്ങിയ പുതിയ നോട്ടുകളുടെ ചിത്രങ്ങളോട് കൂടിയായിരിക്കും പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികളുടെ കണക്കു പുസ്തകങ്ങള്‍.

ഇവയ്ക്ക് പുറമെ മോദി സര്‍ക്കാര്‍ പദ്ധതികളായ ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ്ഭാരത്, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയവ വിവിധ ടെക്സ്റ്റ്ബുക്കുകളില്‍ ഉള്‍പ്പെടുത്തുമെന്നാണ് എന്‍.സി.ഇ.ആര്‍.ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


Read more:  സംഘര്‍ഷമുണ്ടാക്കാന്‍ ഗുര്‍മീതിന്റെ ‘ആത്മഹത്യാ സ്‌ക്വാഡ്’


യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടു വന്ന റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട്, റൈറ്റ് ടു എജുക്കേഷന്‍ ആക്ട് എന്നിവയും പാഠ്യപദ്ധതിയിലുണ്ട്. പാഠപുസ്തകങ്ങള്‍ തയ്യാറാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് എന്‍.സി.ഇ.ആര്‍.ടി.
സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങള്‍, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ എന്നിവയെല്ലാം എന്‍.സി.ഇ.ആര്‍.ടി കരിക്കുലമാണ് പിന്തുടരുന്നത്. ഇവയ്ക്ക് പുറമെ ചില സംസ്ഥാനങ്ങളും എന്‍.സി.ഇ.ആര്‍.ടിയാണ് പിന്തുടരുന്നത്.

We use cookies to give you the best possible experience. Learn more