തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടിയവരുടെ പുതിയ കണക്കുകള്‍ പുറത്ത്. 2984 പേര്‍ മതവും ജാതിയും ബാധകമല്ലെന്ന് വ്യക്തമാക്കി പ്രവേശനം നേടിയതായാണ് കണക്ക്. ഐടിഅറ്റ് സ്‌കൂള്‍ ഡയറക്ടറാണ് പുതിയ കണക്ക് വെളിപ്പെടുത്തിയത്.
ഒന്നേകാല്‍ ലക്ഷം പേര്‍ ജാതിയും മതവും ഉപേക്ഷിച്ചെന്നയിരുന്നു സര്‍ക്കാരിന്റെ കണക്ക്. ഐ.ടി അറ്റ് സ്‌കൂളിന്റെ പോര്‍ട്ടലായ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തിയ കണക്കുകളാണ് ഇത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥായിരുന്നു ഇക്കാര്യം നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പിന്നാലെ വന്നു.
കോളം പൂരിപ്പിക്കാത്തവരെയും ജാതി ഉപേക്ഷിച്ചവരായി കണക്കാക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ കണക്കുകളുമായി ഐ.ടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അന്‍വര്‍ സാദത്ത് എത്തിയത്. ജാതി രേഖപ്പെടുത്താത്തവരായി 122662 പേരുണ്ടെന്നാണ് കണക്കില്‍ പറയുന്നത്.
മതം രേഖപ്പെടുത്തി ജാതി രേഖപ്പെടുത്താത്തവരുടെ എണ്ണം 119865 പേരാണ്. ജാതിയും മതവും രേഖപ്പെടുത്താത്തവര്‍ 1538. മതമില്ലെന്ന് വെളിപ്പെടുത്തിയവര്‍ 748, മതം ബാധകമല്ലെന്ന് രേഖപ്പെടുത്തിയവര്‍ 486 പേര്‍.
മതം തെരഞ്ഞെടുക്കാത്തവര്‍ 1750 എന്നിങ്ങനെയാണ് പുതിയ കണക്കുകള്‍. ഐ.ടി അറ്റ് സ്‌കൂളിന്റെ പോര്‍ട്ടലായ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തിയ കണക്കുകളാണ് ഇത്. നേരത്തെ സമ്പൂര്‍ണയിലെ കണക്കുകള്‍ തന്നെ അടിസ്ഥാനപ്പെടുത്തിയാണ് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞത്. ജാതിയും മതവും വെബ്‌സൈറ്റില്‍ എന്റര്‍ചെയ്യാത്തവരെയെല്ലാം മതരഹിതരായി പരിഗണിച്ചുകൊണ്ടുള്ള കണക്കായിരുന്നു ഇതെന്ന് പിന്നീടാണ് വ്യക്തമായത്.