| Wednesday, 31st May 2023, 8:49 pm

ക്യന്‍സറിനെ അതിജീവിച്ച് 'ബാഗ് ഓഫ് ജോയ്'യുമായി അവരും സ്‌കൂളിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഹോപ്പിന്റെ സഹായത്തോടെ ക്യാന്‍സറിനെ അതിജീവിച്ച് തുടര്‍ പഠനത്തിന് തയ്യാറായ കുട്ടികളും പുതിയ അധ്യായന വര്‍ഷത്തില്‍ സ്‌കൂളിലെത്തും. കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണം വെള്ളിപ്പറമ്പ് ഹോപ്പ് ഹോമില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. ഗീത ഐ.എ.എസ് കുട്ടികള്‍ക്ക് കൈമാറി.

സ്‌കൂള്‍ കിറ്റ്, ‘ബാഗ് ഓഫ് ജോയ്’ എന്നിവയാണ് വിതരണം ചെയ്തത്. ക്യാന്‍സറിനെ അതിജീവിച്ച കുട്ടികളുടെയും കുടുംബങ്ങളുടെയും സംഗമം ‘ടുഗെതര്‍ വിത്ത് ഹോപ്പ് 2023’ പരിപാടിയുടെ ഭാഗമായി നടന്നു.

‘ബാഗ് ഓഫ് ജോയ്’ ഹോപ്പ് സ്‌കൂള്‍ കിറ്റ് വിതരണ ഉദ്ഘാടനം കളക്ടര്‍ എ.ഗീത ഐ.എ.എസ് നിര്‍വഹിക്കുന്നു. ഹോപ്പ് ചെയര്‍മാന്‍ കെ.കെ. ഹാരിസ്, ഡയറക്ടര്‍ റിയാസ് കില്‍ട്ടന്‍, ഡോ. യാമിനി കൃഷ്ണ, ഡോ. കേശവന്‍, ഡോ. ഷിന്റോ എന്നിവര്‍ സമീപം.

ചികിത്സയിലിരിക്കെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. രക്ഷിതാക്കള്‍ക്കുള്ള പേരെന്റിങ് ക്ലാസിന് ലൈഫ് കോച്ച് ട്രൈനേഴ്‌സ് അജ്മല്‍ കാരക്കുന്ന്, അമീന്‍ കാരക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി. കൂടാതെ കാന്‍സറിനെ അതിജീവിച്ചകുട്ടികളുടെ കലാപരിപാടികളും നടന്നു.

ഹോപ്പ് ഡയറക്ടര്‍ റിയാസ് കില്‍ട്ടന്‍, ചെയര്‍മാന്‍ കെ. കെ ഹാരിസ്, ഡോ. യാമിനി കൃഷ്ണ, ഡോ.കേശവന്‍, ഡോ. ഷിന്റോ തുടങ്ങിയവരു പരിപാടിയില്‍ പങ്കെടുത്തു.

Content Highlight: children who have survived cancer and are ready for further studies will also go to school in the new academic year

We use cookies to give you the best possible experience. Learn more