| Monday, 12th July 2021, 10:23 am

കുട്ടികളുടെ വാക്‌സിന്‍ സൈക്കോവ് ഡിന് അടിയന്തര അനുമതി ഉടന്‍ ലഭിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കുട്ടികള്‍ക്കായുള്ള വാക്‌സിനായ സൈക്കോവ് ഡിന് ഈ ആഴ്ച അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കും. വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡില ഈ മാസം ആദ്യം ഡി.സി.ജി.ഐയ്ക്ക് അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ നല്‍കിയിരുന്നു.

12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനാണ് സൈക്കോവ് ഡി. അപേക്ഷ വാക്‌സിന്‍ വിദഗ്ധസമിതി അംഗീകരിച്ചാല്‍ രാജ്യത്ത് ലഭ്യമാകുന്ന അഞ്ചാമത്തെ കൊവിഡ് വാക്‌സിനാകും സൈക്കോവ് ഡി.

കൊവിഡ് മൂന്നാം തരംഗം കുട്ടികളെ സാരമായി ബാധിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ വിദഗ്ധ സമിതിയുടെ പരിഗണനക്ക് വരുന്നത്. കുട്ടികളിലെ വാക്‌സിനേഷന്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലാകാന്‍ സഹായകരമാവുമെന്നാണ് വിലയിരുത്തല്‍.

മാത്രമല്ല ഗര്‍ഭിണികളും അമ്മമാരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഗര്‍ഭകാലത്ത് കൊവിഡ് ബാധിച്ചാല്‍ കുഞ്ഞിന് പൂര്‍ണവളര്‍ച്ചയെത്തുന്നതിന് മുമ്പ് തന്നെ പ്രസവിക്കാനുള്ള സാധ്യതയുള്ളതിനാല്‍ എല്ലാ ഗര്‍ഭിണികളും അമ്മമാരും വാക്‌സിന്‍ എടുക്കണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ നല്‍കാന്‍ അനുമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: children vaccine likely to get approval soon

We use cookies to give you the best possible experience. Learn more