[]കൊച്ചി: ജസീറയുടെ കുട്ടികളെ യതീംഖാനയിലേക്ക് മാറ്റി. കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലെ പരിമിതി കണക്കിലെടുത്താണ് കുട്ടികളെ യതീംഖാനയിലേക്ക് മാറ്റിയത്.
ദിവസങ്ങള്‍ക്കകം കണ്ണൂര്‍ യതീംഖാനയിലേക്ക് മാറ്റും. കഴഞ്ഞദിവസമുണ്ടായ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ദല്‍ഹിയില്‍നിന്ന് വന്ന ശേഷം കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീട്ടിന് മുമ്പിലും ശേഷം പാലാരിവട്ടം പോലീസ് സ്‌റ്റേഷനു മുന്നിലും അതുകഴിഞ്ഞ് കൊച്ചി മനോരമ ഓഫീസിനു മുന്നിലും ജസീറ സമരം നടത്തിയിരുന്നു.
കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണെന്ന സാമൂഹികപ്രവര്‍ത്തക മേരിയുടെ പരാതിയെത്തുടര്‍ന്നാണ് കുട്ടികളെ ശിശുക്ഷേമ ഓഫീസിലേക്ക് മാറ്റിയത്.
ഇതിനെതുടര്‍ന്ന് ജസീറയുടെ മക്കളെ ശിശുക്ഷേമസമിതി അധികൃതരെത്തി കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. ജസീറക്കെതിരെ കേസെടുക്കുകയും ചെയ്തു. കുട്ടികളെ കൊണ്ടുപോകുന്നതിനിടെ സ്‌റ്റേഷനില്‍ വച്ച് പോലീസ് അസഭ്യവര്‍ഷം നടത്തിയെന്നും മര്‍ദ്ദിച്ചുവെന്നും ജസീറ ആരോപിച്ചു.
ഇതിനിടെ ജസീറ പോലീസിന്റെ പിടിയില്‍ നിന്ന് കുതറിയോടുകയും ചെയ്തിരുന്നു.