maradu Flat
ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ വീട് പൊളിയുമെന്ന് അച്ഛനും അമ്മയും പറയുന്നു, വീട് പൊളിഞ്ഞു പോയാല്‍ ബഹുമാനപ്പെട്ട സര്‍ സഹായിക്കുമോ?' കുരുന്നുകള്‍ മുഖ്യമന്ത്രിയോട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 29, 02:06 pm
Sunday, 29th December 2019, 7:36 pm

കൊച്ചി: ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ തങ്ങളുടെ വീടും പൊളിഞ്ഞുപോകുമെന്ന ആശങ്ക പങ്കുവെച്ച് മുഖ്യമന്ത്രിക്ക് കുരുന്നുകളുടെ കത്ത്. മരടില്‍ ജനുവരി 11ന് തകര്‍ക്കാന്‍ പോകുന്ന ആല്‍ഫ സെറീന്‍ ഫ്‌ളാറ്റിനടുത്ത് താമസിക്കുന്ന കണിയാംപള്ളില്‍ ഷാജിയുടെ മക്കളായ അന്‍വിതയും അങ്കിതയുമാണ് താമസിക്കുന്ന വീട് തകര്‍ന്നുപോകുമോ എന്ന പേടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. വീട് പൊളിഞ്ഞുപോയാല്‍ മുഖ്യമന്ത്രി സഹായിക്കണമെന്ന് കത്തില്‍ അപേക്ഷിക്കുന്നുണ്ട്.

‘നെട്ടൂരില്‍ പൊളിക്കാന്‍ പോകുന്ന ഫ്‌ളാറ്റിനടുത്താണ് എന്റെ വീട്, ഫ്‌ളാറ്റ് പൊളിക്കുമ്പോള്‍ ഞങ്ങളുടെ വീട് പൊളിയുമെന്ന അച്ഛനും അമ്മയും പറയുന്നു. ഞങ്ങളുടെ വീട് പൊളിഞ്ഞു പോയാല്‍ ബഹുമാനപ്പെട്ട സര്‍ സഹായിക്കുമോ? സഹായിക്കണമെന്ന് ഞങ്ങള്‍ അപേക്ഷിക്കുന്നു’ അന്‍വിതയും അങ്കിതയും അയച്ച കത്തില്‍ പറയുന്നു.

DoolNews Video

ഇപ്പോള്‍ തന്നെ വീട്ടില്‍ വിള്ളലുകളുണ്ടുയാട്ടുണ്ടെന്നും ഫ്‌ളാറ്റ് പൊളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കാരണം പഠിക്കാന്‍ കഴിയുന്നില്ലെന്നും കത്തില്‍ പറയുന്നുണ്ട്. മുഖ്യമന്ത്രിയെക്കൂടാതെ പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഗവര്‍ണര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ചീഫ് സെക്രട്ടറി എന്നിവര്‍ക്കും ഇരുവരും കത്തുകളയിച്ചിട്ടുണ്ട്.

അങ്കിതയെയും അന്‍വിതയെയും കൂടാതെ ഫ്‌ളാറ്റിന്റെ 50 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന എട്ടോളം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പേടിയും ആശങ്കയും പങ്കുവെച്ചുകൊണ്ട് സംസ്ഥാന ദേശീയ തലത്തിലുള്ള അധികാരികള്‍ക്ക് കത്തയച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് മുതല്‍ പരിസരത്തുള്ള പല വീടുകള്‍ക്കും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. പല കുടുംബങ്ങളും വാടകവീട്ടിലേക്ക് താമസം മാറിക്കഴിഞ്ഞു.അടുത്ത് നിന്നുമുള്ള ഉയര്‍ന്ന ശബ്ദം മൂലം പല വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ