നിലമ്പൂര്‍:കളിപന്ത് വാങ്ങാന്‍ യോഗം വിളിച്ച് കൂടിയാലോചിച്ച കുട്ടികള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുട്ടികളെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്.
ഇപ്പോഴിതാ കുട്ടികള്‍ പിരിവ് ഇടാതെ തന്നെ ഫുട്ബോളും ജഴ്സിയും എല്ലാം വിവിധ ആളുകള്‍ എത്തിച്ചിരിക്കുകയാണ്. നടന് ഉണ്ണിമുകുന്ദന്, വേക്ക് അപ്പ് ഫുട്ബോള്‍ അക്കാദമി, ക്ലബ്ബ് മെമ്മേറിയന്‍ തുടങ്ങി നിരവധി പേരാണ് ഫുട്ബോളും സമ്മാനങ്ങളുമായി എത്തിയത്.
വേക്ക് അപ്പ് ഫുട്ബോള്‍ അക്കാദമിയുടെ ഹെഡ്കോച്ച് ഫുട്ബോളുകള്‍ നല്കി കൂടെ ആവശ്യമുള്ള കുട്ടികള്‍ക്ക് കോച്ചിംങും വാഗ്ദാനം ചെയ്തു. പിന്നീട് എത്തിയ ക്ലബ്ബ് മെമ്മേറിയന്‍ അംഗങ്ങള്‍ ഫുട്ബോളും കൂടെ കുട്ടികള്‍ക്ക് വിത്ത് പേനയും നല്കി.
നടന് ഉണ്ണിമുകുന്ദന്റെ കൂട്ടുകാര്‍ വഴിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ജഴ്സിയും ഫുട്ബോളും ഉണ്ണി നല്‍കിയത്. തിരക്കുകള്‍ കാരണം ഉണ്ണിക്ക് സ്ഥലത്ത് എത്താന്‍ പറ്റിയില്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ദിവസം സുശാന്ത് നിലമ്പൂര്‍ പങ്കുവെച്ച വീഡിയോ ആണ് വൈറലായത്. പന്തുവാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനായി മടല് കുത്തി വെച്ച് മെക്കുണ്ടാക്കി, അധ്യക്ഷനും സെക്രട്ടറിക്കും ഇരിക്കാന്‍ പ്രത്യേകം കസേര ഒരുക്കി, അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിയോജിപ്പുകളും പങ്കുവെക്കുന്ന കുട്ടികളുടെ വീഡിയോ ആയിരുന്നു പുറത്തുവന്നത്.
മിഠായി വാങ്ങാന്‍ ഉപയോഗിക്കുന്ന പണം ഉപയോഗിച്ച് പന്ത് വാങ്ങാമെന്നും അതില്‍ വിയോജിപ്പിണ്ടെങ്കില് പറയാമെന്നും ഇല്ലെങ്കില്‍ കയ്യടിച്ച് പാസാക്കാമെന്നും കുട്ടികള്‍ കുട്ടികൂട്ടായ്മയില് പറയുന്നു. ഇതിന് വലിയ കയ്യടിയാണ് ഉയരുന്നത്. അതേസമയം തന്റെ തങ്ങളുടെ കൂട്ടത്തിലെ മിടുക്കരായ കൂട്ടുകാരെ അഭിനന്ദിക്കാനും പ്രോത്സാഹിപ്പിക്കാനും അവര്‍ മറക്കുന്നില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
യോഗത്തില്‍ ഏറ്റവും മികച്ച കളിക്കാരന് പ്ലാസ്റ്റിക് കവര്‍കൊണ്ട് ‘പൊന്നാട’ അണിയിക്കുന്നുണ്ട്. അഭിപ്രായം പറയാനെത്തിയവര്‍ വേദിയില്‍ പകച്ചപ്പോള്‍ ”ഓന് അല്‍പ്പം വിറയലൊക്കെയുണ്ട്. അത് സാരല്ല” എന്ന് പറഞ്ഞ് ചേര്‍ത്തുപിടിക്കുന്ന സെക്രട്ടറിയും കൂട്ടത്തിലുണ്ട്.
DoolNews Video