| Sunday, 29th December 2019, 8:59 pm

അക്രമിക്കുകയും വെടി വെയ്ക്കുകയും ചെയ്യുന്നത് സിസേറിയനിലൂടെ ജനിച്ച കുഞ്ഞുങ്ങള്‍: അലക്‌സാണ്ടര്‍ ജേക്കബ്; ഗമണ്ടന്‍ വിഡ്ഢിത്തമെന്ന് ഡോ.ഷിംന അസീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അധ്യാപകരെയും സഹപാഠികളെയും വെടിവെക്കുകയും അക്രമിക്കുകയും ചെയ്യുന്ന കുട്ടികള്‍ സിസേറിയനിലൂടെ വയറുകീറി പുറത്തെടുത്തവരാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് മുന്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് മനോരമ ആഴ്ചപ്പതിപ്പില്‍. സിസേറിയനെതിരെയുള്ള പ്രസ്താവനക്കെതിരെ ആരോഗ്യപ്രവര്‍ത്തക ഡോ.ഷിംന അസീസ് രംഗത്തെത്തി.

മുന്‍ ഡി.ജി.പി ഡോ.അലക്‌സാണ്ടര്‍ ജേക്കബ് സിസേറിയനെക്കുറിച്ച് ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനം വസ്തുതാവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഡോ.ഷിംന അസീസ് രംഗത്തെത്തിയിരിക്കുന്നത് . ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ലേഖനത്തില്‍ വിഡ്ഢിത്തമാണ് എഴുതി വെച്ചിരിക്കുന്നതെന്ന് ഡോ.ഷിംന പറയുന്നത്.

DoolNews Video

സിസേറിയന്‍ വഴി കീറിയെടുത്ത കുഞ്ഞ് ആദ്യം കാണുന്നത് അമ്മയുടെ രക്തം ഇറ്റ് വീഴുന്ന കത്തി പിടിച്ച ഡോക്ടറെയാണ്, അത് കുഞ്ഞിന്റെ സ്വഭാവത്തെ ബാധിക്കുമെന്ന് അലക്‌സാണ്ടര്‍ ജേക്കബ് മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞിരുന്നു. അമേരിക്കയിലെയും ഫ്രാന്‍സിലെയും കുഴപ്പക്കാരായ കുട്ടികളില്‍ പലരും സിസേറിയിനിലൂടെ ജനിച്ച കുഞ്ഞുങ്ങളാണെന്ന് പഠനങ്ങളില്‍ പറയുന്നു എന്നും ലേഖനത്തിലുണ്ട്. ഈ പ്രസ്താവന വിടുവായത്തരമാണെന്ന് ഡോ.ഷിംന പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സിസേറിയനായാലും പ്രസവമായാലും കുഞ്ഞ് പുറത്ത് വരുന്നത് ഡോക്ടര്‍ വലിച്ച് പുറത്തേക്കെടുക്കുമ്പോഴാണ്. അന്നേരം കത്തി ഡോക്ടറുടെ കൈയിലില്ല. (സാധാരണ രീതിയില്‍ പ്രസവിക്കുമ്പോള്‍ ഡോക്ടര്‍ മാലയും ബൊക്കെയുമായി നില്‍ക്കുമെന്നാണോ ‘തള്ള് ഡോക്ടറുടെ’ ധാരണ?). രണ്ടാമത്, ജനിക്കുമ്പോള്‍ ‘കണി’ കാണുന്നത് അനുസരിച്ചല്ല ഒരു മനുഷ്യന്റെ ചിന്തയും പെരുമാറ്റവും നിശ്ചയിക്കപ്പെടുന്നത്. അതിന് ഹേതുവാകുന്നത് അയാളുടെ ജനിതകഘടകങ്ങളും ജീവിതസാഹചര്യവും എല്ലാമാണ്.’ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സിസേറിയനെക്കുറിച്ച പല അബദ്ധധാരണകളും നിലനില്‍ക്കുന്ന സമൂഹത്തില്‍ ഇത് വളരെ ദോഷകരമായ പ്രതിഫലനങ്ങളുണ്ടാക്കുമെന്നും പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് മനോരമ ഗൂഗിള്‍ ചെയ്ത് പോലും പ്രസ്താവനയുടെ സത്യാവസ്ഥ തിരക്കാതിരുന്നത് തെറ്റാണെന്നും ഡോ.ഷിംന വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

We use cookies to give you the best possible experience. Learn more