| Thursday, 16th May 2013, 10:41 am

കുട്ടികള്‍ പോണ്‍ സൈറ്റ് കാണുന്ന പ്രായം ആറ്; എട്ട് വയസ്സില്‍ ഓണ്‍ലൈനില്‍ വഴിവിട്ട സഞ്ചാരം: പഠനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: പുതിയ കാലത്തെ കുട്ടികള്‍ ആറാമത്തെ വയസ്സില്‍ പോണ്‍ സൈറ്റുകള്‍ കാണുന്നതായി പഠനം. ആറാമത്തെ വയസ്സില്‍ പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുകയും എട്ടാമത്തെ വയസ്സെത്തുമ്പോഴേക്കും ഓണ്‍ലൈന്‍ ശൃംഖാരത്തിലേക്കും എത്തുന്നതായും പഠനം പറയുന്നു.[]

ലോകത്തെമ്പാടുമായി 19,000 രക്ഷിതാക്കള്‍ സര്‍വേയില്‍ പങ്കാളിയായി. ലോകത്തുള്ള ഭൂരിഭാഗം കുട്ടികളും ഏതെങ്കിലുമൊരു  സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റില്‍ അക്കൗണ്ടുള്ളവരാണ്.

കമ്പ്യൂട്ടറിന് അടിമപ്പെട്ടവരില്‍ രണ്ട് ശതമാനം അഞ്ച് വയസ്സിന് താഴെയുള്ളവരാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പതിനേഴ് ശതമാനത്തോളം പേര്‍ പത്ത് വയസ്സ് പ്രായമുള്ള കുട്ടികളാണെന്നും പഠനത്തില്‍ പറയുന്നു.

ഇന്റര്‍നെറ്റ് ആന്റി വൈറസ് സോഫ്റ്റ്‌വെയര്‍ നിര്‍മാതാക്കളായ ബിറ്റ് ഡിഫന്‍ഡറാണ് പഠനം നടത്തിയത്. വീഡിയോ ഗെയിമിങ്ങിലും ഹാക്കിങ്ങിലും കൗമാരക്കാരും യുവാക്കളും അടിമപ്പെട്ടിരിക്കുകായണെന്നും പഠനത്തില്‍ പറയുന്നു.

വീഡിയോ ഗെയിമുകള്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നെന്ന് പഠനം

We use cookies to give you the best possible experience. Learn more