| Thursday, 15th December 2016, 10:27 pm

കുട്ടികള്‍ 20 മിനിറ്റില്‍ കൂടുതല്‍ വാട്ട്‌സ്ആപ്പ് ഉപയോഗിക്കരുതെന്ന് ഋഷിരാജ് സിംഗ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


മുന്‍പ് പെണ്‍കുട്ടികളെ 14 സെക്കന്‍ഡില്‍ കൂടുതല്‍ നോക്കിയാല്‍ കേസെടുക്കാമെന്ന ഋഷിരാജ് സിംഗിന്റെ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗത്തിനെതിരെ അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. 


തൃശ്ശൂര്‍: കുട്ടികള്‍ 20 മിനിറ്റില്‍ കൂടുതല്‍ വാട്ട്‌സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ്.

മുന്‍പ് പെണ്‍കുട്ടികളെ 14 സെക്കന്‍ഡില്‍ കൂടുതല്‍ നോക്കിയാല്‍ കേസെടുക്കാമെന്ന ഋഷിരാജ് സിംഗിന്റെ പ്രസ്താവന ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കുട്ടികളുടെ സോഷ്യല്‍മീഡിയ ഉപയോഗത്തിനെതിരെ അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

നമ്മുടെ കുട്ടികള്‍ മണിക്കൂറുകളോളം വാട്ട്‌സ്ആപ്പ് പോലുള്ള സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനിടയില്‍ പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും കുട്ടികള്‍ ഇടപെടുന്നു. അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതടക്കം അശ്ലീല വീഡിയോ കൈമാറ്റം വരെ കുട്ടികള്‍ ചെയ്യുന്നു. ഇതില്‍ കേസൊന്നും വരില്ലെന്നാണ് കുട്ടികള്‍ കരുതുന്നത്. എന്നാല്‍, അശ്ലീല സന്ദേശങ്ങള്‍ ഒരാള്‍ക്ക് ഇഷ്ടമില്ലാതെ വാട്ട്‌സ്ആപ്പില്‍ അയച്ചാല്‍ അറസ്റ്റ് ചെയ്യപ്പെടാമെന്നു ആര്‍ക്കും അറിയില്ലെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.


ഇത്തരത്തിലുള്ള നിരവധി കേസുകള്‍ ദിവസവും പൊലീസ് സ്റ്റേഷനുകളില്‍ എത്തുന്നുണ്ട്. മണിക്കൂറുകള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചെലവഴിക്കുന്നുണ്ട്. ഇതിനെ ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ എക്‌സൈസ് സ്റ്റാഫ് സഹകരണസംഘം വാര്‍ഷിക പൊതുയോഗവും ലഹരിവിരുദ്ധ ക്ലാസും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

We use cookies to give you the best possible experience. Learn more