ആഫ്രിക്കയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ കുട്ടിക്ക് എബോളയെന്ന് സംശയം
Daily News
ആഫ്രിക്കയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ കുട്ടിക്ക് എബോളയെന്ന് സംശയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd February 2015, 10:29 am

ebola01കൊച്ചി: ആഫ്രിക്കയില്‍ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കുട്ടിക്ക് എബോള ബാധയെന്ന് സംശയം. ഒമ്പത് വയസുകാരനിലാണ് പ്രഥമിക പരിശോധനയില്‍ എബോള ലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.

കുട്ടിയെ കൂടുതല്‍ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വിമാനത്തിലെ മെഡിക്കല്‍ ഹെല്‍പ്‌ഡെസ്‌ക്കില്‍ പരിശോധനയ്ക്ക് വിധേയനാക്കിയപ്പോളാണ് എബോളയുടെ ലക്ഷണം കണ്ടത്.

നൈജീരിയയില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് കുട്ടി കുടുംബത്തോടൊപ്പം വിമാനത്താവളത്തിലെത്തിയിരുന്നത്. രോഗം ഇതുവരെ സ്ഥരീകരിച്ചിട്ടില്ല.

എബോളയ്‌ക്കെതിരെയുള്ള സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്തെ എല്ലാ വിമാത്താവളങ്ങളിലും വിദേശത്ത് നിന്ന് വരുന്നവരെ പരിശോധനയ്ക്ക് വിധേയരാക്കുന്നുണ്ട്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും വിദേശത്ത് നിന്നെത്തുന്നവരെ പരിശോധിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘമുണ്ട്.

കുട്ടിക്ക് കടുത്ത പനിയും എബോളയുടെ മറ്റ് ലക്ഷണങ്ങളുമുണ്ടെന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന സൂചന.