| Wednesday, 11th January 2023, 7:53 pm

സ്‌കൂളുകളില്‍ സാറും, മാഡവും വേണ്ട; 'ടീച്ചര്‍' വിളി മതിയെന്ന് ബാലാവകാശ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്‌കൂളുകളില്‍ ‘ടീച്ചര്‍’ വിളി മാത്രം മതിയെന്ന് ബാലാവകാശ കമ്മീഷന്‍. സാര്‍, മാഡം വിളികള്‍ വേണ്ടെന്നും ബാലാവകാശ കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ടീച്ചര്‍ വിളി മറ്റൊന്നിനും തുല്യമാവില്ല.

ലിംഗ സമത്വം സംരക്ഷിക്കാന്‍ ടീച്ചര്‍ വിളിയാണ് നല്ലതെന്നും ഉത്തരവില്‍ പറയുന്നു.

ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും ഉത്തവിട്ടു. പാലക്കാട് നിന്നുള്ള വിദ്യാര്‍ഥിയുടെ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം.

നേരത്തെ, വിദ്യാര്‍ത്ഥികളുടെ അന്തസിനും അഭിമാനത്തിനും ക്ഷതമുണ്ടാക്കുന്ന തരത്തിലുള്ള ദേഹപരിശോധന, ബാഗ് പരിശോധന എന്നിവ കര്‍ശനമായി നിരോധിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.

വിദ്യാര്‍ത്ഥികള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല. ഫോണ്‍ അഡിക്ഷനില്‍ നിന്നും ദുരുപയോഗത്തില്‍ നിന്നും കുട്ടികളെ മോചിപ്പിക്കുന്നതിന് ശാസ്ത്രീയ സമീപനമാണ് സ്വീകരിക്കേണ്ടതെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

കുട്ടികള്‍ മൊബൈല്‍ സ്‌കൂളില്‍ ഉപയോഗിക്കേണ്ടതില്ല. ഇനി കുട്ടികള്‍ക്ക് മൊബൈല്‍ സ്‌കൂളില്‍ കൊണ്ടുവരേണ്ട സാഹചര്യമുണ്ടായാല്‍ ഓഫാക്കി സൂക്ഷിക്കാനുള്ള സൗകര്യം സ്‌കൂള്‍ അധികൃതര്‍ ഒരുക്കണമെന്നും ബാലാവകാശ കമ്മീഷന്‍ പറഞ്ഞു.

Content Highlight: Child Rights Commission says call ‘teacher’ is enough in schools

We use cookies to give you the best possible experience. Learn more