കോഴിക്കോട്: ബാലുശ്ശേരിയില്‍ നേപ്പാള്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ സാക്ഷികളായ നേപ്പാള്‍ സ്വദേശികളെ കൊയിലാണ്ടി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ ഹാജരാക്കാന്‍ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്.
കേസിലെ സാക്ഷി ഹാജരാകാത്തതിനെ തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കോടതി ബാലാവകാശ കമ്മീഷന് കത്ത് നല്‍കിയിരുന്നു.
കത്തിന്മേല്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ സ്വീകരിച്ച നടപടികള്‍ എത്രയും പെട്ടന്ന് തീര്‍പ്പാക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കൂടാതെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആഭ്യന്തര സെക്രട്ടറിയോടും സംസ്ഥാന പൊലീസ് മേധാവിയോടും കമ്മീഷന്‍ ആവശ്യപ്പെട്ടു.
പീഡനത്തിനിരയായ കുട്ടിയും സാക്ഷിയും നേപ്പാള്‍ സ്വദേശികളാണ്. സാക്ഷി മറ്റൊരു രാജ്യക്കാരനായതിനാല്‍ കോടതിയില്‍ ഹാജരാക്കാന്‍ ഇന്ത്യന്‍ എംബസിയുടെ സഹായമാവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഹരജി നല്‍കാവുന്നതാണ്. ഇതിന് ആവശ്യമാണെങ്കില്‍ ഒരു പ്രത്യേക സംഘത്തേയും രൂപീകരിക്കാം.
മറ്റൊരു രാജ്യത്ത് നിന്നോ, സംസ്ഥാനങ്ങളില്‍ നിന്നോ സാക്ഷികളെ കോടതിയില്‍ ഹാജരാക്കുന്നതിനുള്ള പ്രോട്ടോകോള്‍ ആഭ്യന്തര സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും പുറപ്പെടുവിക്കണം.
കോടതി നിര്‍ദ്ദേശിച്ചിട്ടുള്ള ഒരു ലക്ഷം രൂപ ഇടക്കാലാശ്വാസം നല്‍കാനാവശ്യമായ നടപടികള്‍ കോഴിക്കാട് ജില്ലാ കലക്ടറും ജില്ലാ ബാലസംരക്ഷണ ഓഫീസറും സ്വീകരിക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.
ഇതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ 30 ദിവസത്തിനകം അറിയിക്കാനും കമ്മീഷന്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Child Right Commission asks to produce the witness of rape case of Nepal Girl