ബംഗളുരു: കര്‍ണാടകയിലെ ബിഡാറിലെ ഷഹീന്‍ സ്‌കൂളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം കളിച്ച് പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരായ ചോദ്യം ചെയ്യല്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. കര്‍ണാടക ബാലാവകാശ കമ്മീഷനാണ് ജില്ലാ പൊലീസ് മേധാവിയ്ക്ക് സംഭവവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പരിഗണിച്ചാണ് നിര്‍ദേശം
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക നിര്‍ദേശം ബാലാവകാശ കമ്മീഷണന്‍ അധ്യക്ഷന്‍ ഡോ. ആന്റണി സെബാസ്റ്റ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.പൗരത്വ ഭേദഗതി നിയമത്തിനെതിരാായി നാടകം കളിച്ച ഷഹീന്‍ സ്‌കൂളില്‍ പൊലീസുകാര്‍ ഭീതിയുടെ അന്തരീക്ഷം ഉണ്ടാക്കിയിരിക്കുകയാണെന്നും ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രകടമായി ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നാടകം കളിച്ച ഷഹീന്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിട്ട്യൂട്ട് മാനേജ്‌മെന്റിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നിരന്തരം സ്‌കൂളിലെത്തുകയും വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ജനുവരി 21 സ്‌കൂള്‍ വാര്‍ഷിക ദിനത്തിലാണ് അഞ്ച്, ആറ് ക്ലാസുകളിലെ കുട്ടികള്‍ നാടകം അവതരിപ്പിച്ചത്.