| Tuesday, 10th October 2017, 12:27 pm

ഉത്തര്‍ പ്രദേശില്‍ റെയില്‍വേ കരാര്‍ തൊഴിലാളികളായി കുട്ടികള്‍; ഉത്തരവാദിത്ത്വം കരാറുകാരന്റെ മേല്‍ചാരി റെയില്‍വേ; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

 ഫോട്ടോ കടപ്പാട് ടൈംസ് നൗ ചാനല്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ റാംപുരില്‍ റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കുട്ടികള്‍ ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ടൈംസ് നൗ ചാനലാണ് പുറത്ത് വിട്ടത്. ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ വ്യാപക പ്രതിഷേധങ്ങള്‍ റെയില്‍വേക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.

കുട്ടികള്‍ ജോലി ചെയ്തിരുന്നതായി റെയില്‍വേ ഡിവിഷണല്‍ മാനേജറുടെ ഓഫീസ് സമ്മതിച്ചു. എന്നാല്‍ കുട്ടികളെ കൊണ്ട് ജോലി ചെയ്യിപ്പിച്ചത് റെയില്‍വേ അല്ലെന്നും അറ്റ കുറ്റ പണികള്‍ക്കായി ഏല്‍പ്പിച്ച കരാറുകാരനാണെന്നും റെയില്‍വേ ഇറക്കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു.

“റെയില്‍വേ ഏതെങ്കിലും തരത്തില്‍ ബാലവേല പ്രോത്സാഹിപ്പിക്കുന്നില്ല റെയില്‍വേ ട്രാക്കിന്റെ അറ്റകുറ്റപണികള്‍ക്ക് ഏല്‍പ്പിച്ച കരാറുകാരാണ് ഇത്തരത്തില്‍ കുട്ടികളെ കൊണ്ട് തൊഴില്‍ എടുപ്പിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 3 നാണ് കരാറുകാരന്‍ ഈ ജോലി ആരംഭിച്ചത്. അതേ ദിവസം തന്നെ സീനിയര്‍ വിഭാഗം എന്‍ജിനീയര്‍ ചില കുട്ടികളെ തൊഴിലെടുപ്പിക്കുന്നത് കണ്ടിരുന്നു. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരുിടെ നിര്‍ദ്ദേശ പ്രകാരം കുട്ടികളെ ജോലി സ്ഥലത്തുനിന്ന് നീക്കം ചെയ്തുവെന്നും കുറിപ്പില്‍ പറയുന്നു.


Also Read   ലേക് പാലസ് ഫയല്‍ മോഷണം; നഗര സഭാ ചെയര്‍മാന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു


എന്നാല്‍ കരാറുകാരന്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് വീണ്ടും കുട്ടികളെ ജോലിക്കിറക്കുകയായിരുന്നു. “ഇയാള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി റെയില്‍വേ ഡിവിഷനില്‍ കരാറുകാരനായി പ്രവര്‍ത്തിക്കുന്നുണ്ട്, കഴിഞ്ഞ കാലങ്ങളില്‍ ഒന്നും ഇത്തരം പരാതികള്‍ ലഭിച്ചിട്ടില്ല. ഭാവിയില്‍ ഇത്തരമൊരു നടപടി ആവര്‍ത്തിക്കാതിരിക്കാന്‍ കരാറുകാരന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും-ഇസത് നഗറിലെ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.

We use cookies to give you the best possible experience. Learn more