| Monday, 4th September 2017, 9:44 am

യു.പിയില്‍ വീണ്ടും ശിശുമരണം; ഫാറൂഖാബാദിലെ ആശുപത്രിയില്‍ ഒരു മാസത്തിനിടെ 49 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.പി: ഉത്തര്‍പ്രദേശ് ഫറൂഖാബാദിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ജൂലൈ 21നും ആഗസ്റ്റ് 20നും ഇടയില്‍ 49 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

കുട്ടികളുടെ മരണത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് 19 നോട്ടീസുകള്‍ ആശുപത്രിക്ക് ജില്ലാ മജിസ്‌ട്രേറ്റ് അയച്ചിരുന്നെങ്കിലും ഒന്നിനും മറുപടി ഉണ്ടായിരുന്നില്ല.

30 കുട്ടികള്‍ മരിച്ചത് പോഷകാഹാര കുറവ് കൊണ്ടാണെന്നും ബാക്കി 19 പേര്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണപ്പെട്ടെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം.


Read more:  കണ്ണൂര്‍ അമ്പാടിമുക്കില്‍ മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു


സംഭവത്തില്‍ 2 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് വരുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാര്‍ പറഞ്ഞു. നേരത്തെ ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ 68 കുട്ടികള്‍ മരണപ്പെട്ടിരുന്നു.

ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതോടെയാണ് ബി.ആര്‍.ഡിയില്‍ ദുരന്തം സംഭവിച്ചത്. ശിശുമരണവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്ര അദ്ദേഹത്തിന്റെ ഭാര്യ പൂര്‍ണിമ ശുക്ല, ശിശുരോഗ വിഭാഗം മുന്‍മേധാവി കഫീല്‍ ഖാന്‍ എന്നിവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more