| Monday, 28th October 2019, 8:07 am

കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു; വീണ്ടും വെല്ലുവിളിയായി പാറകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുച്ചിറപ്പള്ളി: തിരുച്ചിറപ്പള്ളിയിലെ കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തനം 60 മണിക്കൂര്‍ പിന്നിട്ടു.

താഴ്ചയിലേക്ക് പോകും തോറും കാഠിന്യമേറിയ പാറകളാണ് നിലവില്‍ സമാന്തര കിണര്‍ നിര്‍മ്മാണത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്. പാറയില്ലാത്തിടത്ത് കിണര്‍ കുഴിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കും. രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം തുടരുകയാണ്.

വേഗത്തില്‍ കിണര്‍ തുരക്കുന്നതിനായി രാമനാഥപുരത്ത് നിന്ന് എത്തിച്ച പുതിയ റിഗ് യന്ത്രം ഉപയോഗിച്ചാണ് പ്രവര്‍ത്തനം നടന്നുകൊണ്ടിരുന്നത്. ആദ്യ ഇരുപത് അടി പിന്നിട്ടപ്പോള്‍ പാറകള്‍ കണ്ടതിനെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായിരുന്നു. പെട്രോളിയം ഖനനത്തിനുപയോഗിക്കുന്ന യന്ത്രം ഉപയോഗിച്ചും പാറകള്‍ തകര്‍ക്കാന്‍ സാധിക്കുന്നില്ല.

വെള്ളിയാഴ്ച വൈകീട്ടാണ് കുട്ടിയ്ക്ക് അപകടം സംഭവിക്കുന്നത്. ആദ്യം 26 അടിയോളം താഴ്ചയിലായിരുന്ന കുട്ടി പിന്നീട് കൂടുതല്‍ താഴ്ചയിലേക്ക് വീഴുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശനിയാഴ്ചയാണ് കുട്ടി കൂടുതല്‍ താഴ്ചയിലേക്ക് പോയത്. ഒ.എന്‍.ജി.സി എല്‍ ആന്‍ഡ് ടി, നെയ്വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷന്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും ദേശീയ ദുരന്ത നിവാരണ സേനയുംരക്ഷാപ്രവര്‍ത്തനത്തിലുണ്ട്.

മന്ത്രിമാരും ചീഫ് സെക്രട്ടറിയും അപകടസ്ഥലത്ത് ക്യാംപ് ചെയ്താണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more