കോഴിക്കോട്: നാലാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന് വിവിധ വകുപ്പുകളില്‍ 67 കൊല്ലം തടവും അരലക്ഷം രൂപ പിഴയും.
എളമരം ചെറുപായൂര്‍ സ്വദേശി വളപ്പില്‍ അബ്ദുറസാക്കിനാണ് കോഴിക്കോട് പോക്‌സോ കോടതി ജഡ്ജി സി.ആര്‍ ദിനേഷ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളില്‍ 67 കൊല്ലം തടവുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ശിക്ഷയുള്ള വകുപ്പ് പ്രകാരം ഒന്നിച്ച് 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതി.
2017 ലായിരുന്നു അധ്യാപകനെതിരെ മേപ്പയ്യൂര്‍ പൊലീസ് കേസെടുത്തത്. അധ്യാപകന്‍ തന്നെ പല തവണ പീഡിപ്പിച്ചതായി കുട്ടി മൊഴി നല്‍കിയിരുന്നു. കേസില്‍ 17 സാക്ഷികളെയാണ് വിസ്തരിച്ചത്.
പോക്‌സോ നിയമം മൂന്ന് വകുപ്പുകളിലായി 20 കൊല്ലം വീതം 60 കൊല്ലവും ഇന്ത്യന്‍ ശിക്ഷാ നിയമം 377 വകുപ്പില്‍ ഏഴു വര്‍ഷവും ഉള്‍പ്പെടെയാണ് 67 കൊല്ലം തടവ്. പിഴത്തുകയും പകുതി ഇരയ്ക്ക് നല്‍കണം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. സുനില്‍കുമാര്‍ ഹാജരായി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ